മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ ഞായറാഴ്‌ച നടപ്പിലാക്കുന്ന സമ്പൂർണ ലോക്ക് ഡൗൺ പൂർണം. മഞ്ചേരി, തിരൂർ, വേങ്ങര, പൊന്നാനി, പെരിന്തൽമണ്ണ, കുറ്റിപ്പുറം, കൊണ്ടോട്ടി, വണ്ടൂർ, തുടങ്ങി എല്ലാ മേഖലകളിലും ലോക്ക് ഡൗൺ നടപ്പിലായി. വ്യാപര സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. മെഡിക്കൽ ഷോപ്പുകൾ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. ചില സ്വകാര്യ വാഹനങ്ങൾ മാത്രം നിരത്തിലിറങ്ങി. വിലക്കുകളില്ലാതിരുന്നത് മാധ്യമ പ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കും മാത്രമാണ്.
മലപ്പുറത്ത് സമ്പൂർണ ലോക്ക് ഡൗൺ പൂർണം - കൊവിഡ് മലപ്പുറം
മഞ്ചേരി, തിരൂർ, വേങ്ങര, പൊന്നാനി, പെരിന്തൽമണ്ണ, കുറ്റിപ്പുറം, കൊണ്ടോട്ടി, വണ്ടൂർ, തുടങ്ങി എല്ലാ മേഖലകളിലും ലോക്ക് ഡൗൺ നടപ്പിലായി. വ്യാപര സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞുകിടന്നു.
മലപ്പുറത്ത് സമ്പൂർണ ലോക്ക് ഡൗൺ
സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ പ്രകാരം മലപ്പുറം ജില്ല രണ്ടാം സ്ഥാനത്താണ്. ഓരോ ദിവസവും 300ലേറെ പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.