മലപ്പുറം:ആല്‍ബങ്ങളിലൂടെ പ്രശസ്തനാക്കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. 2017 ഫെബ്രുവരിയില്‍ തൃശ്ലൂര്‍ അമല ആശുപത്രിക്കടുത്തുള്ള ലോഡജ് മുറിയിലും, കൊണ്ടോട്ടിയിലും വെച്ചാണ് പല തവണ കുട്ടി ക്രൂര പീഡനത്തിനിരയായത്. മദ്രസയില്‍ ദഫ് പഠിപ്പിക്കാന്‍ എത്തിയ അധ്യാപകരാണ് വീട്ടുകാരോട് കുട്ടിയെ ആല്‍ബങ്ങളിലൂടെ പ്രശസ്തനാക്കാമെന്ന് പറഞ്ഞ് പല തവണ ഒറ്റക്ക് കൊണ്ടു പോയി പീഡിപ്പിച്ചത്. സംഭവത്തില്‍ അബ്ദുള്‍ റസാഖ്, ഷാഫി എന്നിവര്‍ക്കെതിരെ കാടാമ്പുഴ പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തു. എന്നാല്‍ ഇരുവരും ഒളിവിലാണ്.
ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി - കാടാമ്പുഴ പൊലീസ് പോക്‌സോ കേസ്
2017 ഫെബ്രുവരിയില്‍ തൃശ്ലൂര്‍ അമല ആശുപത്രിക്കടുത്തുള്ള ലോഡജ് മുറിയിലും, കൊണ്ടോട്ടിയിലും വെച്ചാണ് പല തവണ കുട്ടി ക്രൂര പീഡനത്തിനിരയായത്.
പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി; രണ്ട് യുവാക്കള്‍ ഒളിവില്‍
കഴിഞ്ഞ ദിവസം കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗികതിക്രമ ബോധവല്‍ക്കരണ വീഡിയോ കണ്ടപ്പോഴാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നുവെന്ന് കാടമ്പുഴ പൊലീസ് അറിയിച്ചു. അതേസമയം സമാനമായ രീതിയില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പീഡനത്തിനിരയായതായാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.