മലപ്പുറം:വഴിക്കടവ് അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്‍റ് കോപറേറ്റീവ് ബാങ്കിനെതിരെ ആരോപണവുമായി കുന്നുമ്മൽ മൊയ്‌തീൻ കുട്ടി രംഗത്തെത്തി. ബാങ്ക് അധികൃതർ തന്‍റെ വായ്‌പ പുതുക്കുന്നതിന് ഒപ്പിടാൻ ആവശ്യപ്പെട്ട് ലക്ഷങ്ങൾ ഭൂമിയുടെ രേഖ ഉപയോഗിച്ച് എടുത്തുവെന്നാണ് പരാതി. മൂന്ന് പേരുടെ പരസ്‌പര ജാമ്യത്തിലാണ് 2018ൽ ബാങ്കിൽ നിന്നും 1.40 ലക്ഷം രൂപ വായ്പ എടുത്തത്. ഇതിലേക്ക് കുറച്ച് തുക തിരികെ അടയ്ക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇത് പുതുക്കാനെന്ന പേരിൽ ബാങ്ക് സെക്രട്ടറി അപേക്ഷയിൽ ഒപ്പിടാൻ ആവശ്യപ്പെട്ടതായും താൻ ഒപ്പിട്ടു നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ പറഞ്ഞു. എന്നാൽ ബാങ്കിൽ നിന്ന് നോട്ടീസ് വന്നപ്പോഴാണ് ചതിച്ചതാണെന്ന് മനസിലായതെന്നും പരാതിക്കാരൻ പറഞ്ഞു. തുടർന്ന് വഴിക്കടവ് പൊലീസിലും നിലമ്പൂർ സഹകരണ സംഘം അസിസ്റ്റന്‍റ് ജോയിന്‍റ് രജിസ്ട്രാർക്കും പരാതി നൽകി.
വഴിക്കടവ് കോപറേറ്റീവ് സൊസൈറ്റിക്കെതിരെ പരാതി - agriculture improvement corporative bank
ബാങ്ക് അധികൃതർ വായ്‌പ പുതുക്കുന്നതിന് ഒപ്പിടാൻ ആവശ്യപ്പെട്ട് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് പരാതി.
ബാങ്ക് അയച്ച നോട്ടിസിൽ താൻ എടുക്കാത്ത അഞ്ച് ലക്ഷം രൂപ കൂടി കാണിച്ചെന്നാണ് പരാതി. എന്നാൽ മൊയ്‌തീൻ കുട്ടിയുടെ ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് ബാങ്ക് പ്രസിഡന്‍റ് സുനിൽ കാരക്കോട് പറഞ്ഞു. അഞ്ച് ലക്ഷം രൂപ മൊയ്‌തീൻ കുട്ടി കൈപറ്റിയതാണെന്നും ഇതിന് ആവശ്യമായ എല്ലാ രേഖകളും ബാങ്കിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന ബാങ്കിനെ പൊതു ജനമധ്യത്തിൽ മോശമായി കാണിക്കാനുള്ള ചിലരുടെ നീക്കമാണ് ഇതിന് പിന്നിലെന്നും ഇവർ പറയുന്നതനുസരിച്ചാണ് മൊയ്‌തീൻ കുട്ടിയുടെ ആരോപണമെന്നും അദ്ദേഹം പറഞ്ഞു.