മലപ്പുറം: രാഹുല്‍ ഗാന്ധി എംപിയെ കാണാനില്ലെന്ന് പരാതി നല്‍കിയ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോത്തുകല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറി അഡ്വ. അഡ്വ. എന്‍.എസ് അജേഷ് നല്‍കിയ പരാതിയിലാണ് അജി തോമസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്ന് പരാതി നല്‍കി; യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിക്കെതിരെ കേസ് - Case against Yuvam Morcha Secretary of State
പോത്തുകല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി അഡ്വ. എന്‍.എസ് അജേഷ് നല്‍കിയ പരാതിയിലാണ് അജി തോമസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്
രാഹുല്‍ ഗാന്ധി എംപിയെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് അജി തോമസ് എടക്കര പൊലീസില്‍ പരാതി നല്‍കിയത്. മണ്ഡലത്തിലും പാര്‍ലമെന്‍റിലും കാണാത്ത എംപിയെ നവമാധ്യമങ്ങളിലും കാണാനില്ലെന്നും ഇക്കാര്യത്തിലെ അവ്യക്തത നീക്കണമെന്നും കാണിച്ചായിരുന്നു പരാതി. ഇതിനെതിരെയാണ് അഡ്വ. എന്‍.എസ് അജേഷ് എടക്കര സിഐക്ക് പരാതി നല്‍കിയത്. രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും വേണ്ടിയാണ് അജി തോമസ് ഇത്തരത്തിലുള്ള പരാതി നല്‍കിയതെന്നും കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നിലവിലുള്ള സൗഹാര്‍ദ്ദ അന്തരീക്ഷത്തിന് ഭംഗം വരുത്തി കലാപം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണിതെന്നും അജേഷ് നല്‍കിയ പരാതിയില്‍ പറയുന്നു.
വ്യാജ പരാതി നല്‍കി ഒരാളുടെ സല്‍പ്പേരിന് കളങ്കം വരുത്തുക, വ്യാജ വിവരം നല്‍കി പൊലീസ് ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ച് മറ്റൊരാള്‍ക്ക് ക്ഷതം വരുത്തുക, നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ പ്രചരണം നടത്തി സംഘര്‍ഷമുണ്ടാക്കുക, നവ മാധ്യമങ്ങളിലൂടെ മാനഹാനിയുണ്ടാക്കുന്ന രീതിയില്‍ വ്യാജ പ്രചാരണം നടത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അജി തോമസിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്. ഇയാള്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ രസീത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.