മലപ്പുറം: റബ്ബർ കർഷകരുടെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. ഫെഡറേഷൻ ഓഫ് ലേബർ ഓഫീസ് സൊസൈറ്റി അസോസിയേഷന്‍റെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. കേന്ദ്ര സർക്കാരിന്‍റെ ആർ.സി.ഇ.പി കരാർ പിൻവലിക്കുക, റബ്ബറിന്‍റെ താങ്ങുവില വർധിപ്പിക്കുക, റബ്ബർ ഇറക്കുമതി നിയന്ത്രിക്കുക, റബർ കർഷകർക്ക് സബ്‌സിഡി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. മലപ്പുറം മൂന്നാം പടിയിൽ നിന്നും ആരംഭിച്ച മാർച്ച് കലക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു.
റബ്ബർ കർഷകരുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും - റബ്ബർ കർഷകർ പ്രതിസന്ധിയിൽ
ആർ.സി.ഇ.പി. കരാർ പിൻവലിക്കുക, റബ്ബറിന്‍റെ താങ്ങുവില ഉയർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്
റബ്ബർ കർഷകരുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും
ആസിയാൻ രാജ്യങ്ങളും മറ്റ് ആറ് രാജ്യങ്ങളും ചേർന്നതാണ് റീജണൽ കോംപ്രഹൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ്(ആർ.സി.ഇ.പി.)എന്ന സ്വതന്ത്ര്യവ്യാപാരക്കരാര്‍. കരാർ പ്രകാരം കാർഷിക മേഖലയിൽ ഉൾപ്പെടെ വിദേശനിക്ഷേപം നടത്താനുള്ള വ്യവസ്ഥകൾ ഉദാരമാക്കുകയും തൊഴിലാളികളുടെ നിയമപരമായ അവകാശം കുറയുകയും ചെയ്യും. ആർ.സി.ഇ.പി. പ്രകാരം ഈ രാജ്യങ്ങളിലെ കാർഷിക, വ്യാവസായിക, സേവന, എഞ്ചിനീയറിങ് മേഖലകളിലെല്ലാം ഉത്പന്നങ്ങൾ നികുതിയില്ലാതെ കയറ്റി അയക്കുന്നതിന് സാധിക്കും.
Last Updated : Oct 22, 2019, 1:19 PM IST