കേരളം

kerala

ETV Bharat / state

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ കോൾഡ് സ്റ്റോറേജ് സെന്‍റർ ഓണത്തിന് പ്രവർത്തനം തുടങ്ങും - ഓണത്തിന് പ്രവർത്തനം തുടങ്ങും

കർഷകർ ഉൽപാദിപ്പിക്കുന്ന പഴ വർഗ്ഗങ്ങളും പച്ചക്കറികളും 12 ദിവസം വരെ കേടു കൂടാതെ സൂക്ഷിച്ച് ന്യായ വിലയ്ക്ക് വിപണനം നടത്താനുള്ള സൗകര്യം ഇനിയുണ്ടാകും

ഓണത്തിന് പ്രവർത്തനം തുടങ്ങും  തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ കോൾഡ് സ്റ്റോറേജ് സെന്‍റർ; ഓണത്തിന് പ്രവർത്തനം തുടങ്ങും
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ കോൾഡ് സ്റ്റോറേജ് സെന്‍റർ; ഓണത്തിന് പ്രവർത്തനം തുടങ്ങും

By

Published : Jul 28, 2020, 3:22 PM IST

Updated : Jul 28, 2020, 5:33 PM IST

മലപ്പുറം: ജൈവ കർഷകർക്ക് സഹായമായി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ കോൾഡ് സ്റ്റോറേജ് സെന്‍റർ വരുന്നു. പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പദ്ധതി ഒഴിവാക്കിയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. കോള്‍ഡ് സ്റ്റോറേജ് ഓണത്തിന് പ്രവർത്തനം തുടങ്ങും. ജൈവ കർഷകരുടെ കാർഷിക വിളകൾ കേടുകൂടാതെ സൂക്ഷിച്ച് വിപണനം നടത്താൻ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലാണ് കോൾഡ് സ്റ്റോറേജ് സംവിധാനമൊരുക്കുന്നത്. കർഷകർ ഉൽപാദിപ്പിക്കുന്ന പഴ വർഗ്ഗങ്ങളും പച്ചക്കറികളും 12 ദിവസം വരെ കേടു കൂടാതെ സൂക്ഷിച്ച് ന്യായ വിലയ്ക്ക് വിപണനം നടത്താനുള്ള സൗകര്യം ഇനിയുണ്ടാകും. മാലിന്യ സംസ്കരണ സംവിധാനമൊരുക്കാൻ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പണിത കെട്ടിടത്തിലാണ് കോൾഡ് സ്റ്റോറേജ് സംവിധാനം സജ്ജീകരിക്കുക. സംസ്ഥാന സർക്കാർ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയ സാഹചര്യത്തിലാണ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി പണിത കെട്ടിടം കോൾഡ് സ്റ്റോറേജ് സെന്‍ററിനായി ഉപയോഗിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്‌ കെ അബ്ദുൾ കലാം പറഞ്ഞു.

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ കോൾഡ് സ്റ്റോറേജ് സെന്‍റർ ഓണത്തിന് പ്രവർത്തനം തുടങ്ങും

സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തിരൂരങ്ങാടി മേഖലയിലെ ഒട്ടുമിക്കയിടത്തും തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ കൂട്ടായ്മകളും വ്യക്തികളും ജൈവ പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കുന്ന പഴവർഗ്ഗങ്ങളും പച്ചക്കറി ഇനങ്ങളും കേടുവരാതെ രണ്ടാഴ്ച്ചയോളം സൂക്ഷിക്കാനും ന്യായ വിലയ്ക്ക് വിപണനം നടത്താനും കർഷകർക്ക് അവസരമൊരുക്കുകയാണ് സംസ്ഥാന സർക്കാർ സഹായത്തോടെ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് അധികൃതർ. ടെൻഡർ വിളിച്ച് മെഷീൻ സജ്ജീകരിക്കാനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്. കുടുംബശ്രീക്കോ കർഷക സംഘങ്ങൾക്കോ ആകും കോൾഡ് സ്റ്റോറേജ് സെന്‍ററിന്‍റെ പരിപാലന ചുമതല.

Last Updated : Jul 28, 2020, 5:33 PM IST

ABOUT THE AUTHOR

...view details