മലപ്പുറം: മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിനെതിരെ വിമർശനവുമായി പി. വി. അബ്ദുൾ വഹാബ് എംപി. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഡിഎഫ് നിലമ്പൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ നടന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം; വിമർശനവുമായി പി.വി.അബ്ദുൾ വഹാബ് എംപി
പ്രവാസികളെ കൊണ്ടുവരുന്നത് തടയാൻ ഉദ്യോഗസ്ഥ ഒത്താശയോടെ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴാണ് ഇപ്പോൾ പി.പി, ഇ കിറ്റുകൾ മതിയെന്ന് പറയുന്നതെന്നും വഹാബ് കുറ്റപ്പെടുത്തി.
വാർത്താ സമ്മേളനങ്ങളിൽ കൊവിഡ് ബാധിച്ചവർ ഇത്ര, പ്രവാസികൾ ഇത്ര എന്ന് മുഖ്യമന്ത്രി പറയുന്നതെന്താണെന്ന് അറിയില്ല. പ്രവാസികളെക്കാൾ കൂടതൽ കൊവിഡ് ബാധിതർ മുംബൈയിലും, ദാരമിയിലും ഉണ്ട്. പ്രവാസികളെ കൊണ്ടുവരുന്നത് തടയാൻ ഉദ്യോഗസ്ഥ ഒത്താശയോടെ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴാണ് ഇപ്പോൾ പി.പി, ഇ കിറ്റുകൾ മതിയെന്ന് പറയുന്നതെന്നും വഹാബ് കുറ്റപ്പെടുത്തി.
രണ്ടര ലക്ഷം പേർക്ക് ഇവിടെ ക്വാറന്‍റൈൻ സൗകര്യമുണ്ടെന്ന് പറഞ്ഞ സംസ്ഥാന സർക്കാർ 4000 പ്രവാസികൾ എത്തിയപ്പോൾ തന്നെ നിലപാട് മാറ്റിയതായും വഹാബ് ആരോപിച്ചു. മണ്ഡലം യുഡിഎഫ് ചെയർമാൻ കെ. ടി. കുഞ്ഞാൻ അധ്യക്ഷത വഹിച്ചു.