ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് കേരളത്തില്‍ ഒരാളും അവഹേളിക്കപ്പെടില്ലെന്ന് മുഖ്യമന്ത്രി
കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ അഞ്ച് കോടി രൂപ ചിലവില്‍ വനിതകള്‍ക്കായി നിര്‍മിക്കുന്ന പുതിയ ബ്ലോക്കിന്‍റെ ശിലാസ്ഥാപനവും സംസ്ഥാന ഹജ്ജ് ക്യാമ്പിന്‍റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
മലപ്പുറം: ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നത് കൊണ്ട് കേരളത്തില്‍ ഒരാളും അവഹേളിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്കും വിശ്വസിക്കാത്തവര്‍ക്കുമെല്ലാം അവരുടെ ആചാര അനുഷ്‌ഠാനങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാന്‍ കേരളത്തില്‍ കഴിയും. മതങ്ങളില്‍ വിശ്വസിക്കുന്നതുകൊണ്ടോ വിശ്വസിക്കാത്തത് കൊണ്ടോ ഒരു സേവനവും നിഷേധിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ഹജ്ജ് ക്യാമ്പിന്‍റെ ഉദ്ഘാടനം കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് ഹൗസില്‍ അഞ്ച് കോടി രൂപ ചിലവില്‍ വനിതകള്‍ക്കായി നിര്‍മിക്കുന്ന പുതിയ ബ്ലോക്കിന്‍റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഹജ്ജ്കാര്യ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ അധ്യക്ഷത വഹിച്ചു. നിയമസഭാ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി. ഹാജിമാര്‍ക്കുള്ള യാത്ര രേഖകളുടെ കൈമാറ്റം മുഹമ്മദ് കോയ കോഴിക്കോടിന് സ്പീക്കര്‍ നല്‍കി. സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി, എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ പങ്കെടുത്തു.