മലപ്പുറം: മലപ്പുറം തിരൂർ കൂട്ടായിയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം. ഇരു പാർട്ടികളുടെയും തെരെഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായി. സംഘർഷത്തില്‍ ഒരാൾക്ക് പരിക്കേറ്റു. തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നുംപറമ്പിലിൻ്റെ പ്രചാരണ വാഹനത്തിൻ്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച നിലയിലാണ്.
മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം; ഒരാൾക്ക് പരിക്ക്
ഇരു പാർട്ടികളുടേയും തെരെഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായി. ഫിറോസ് കുന്നുംപറമ്പിലിൻ്റെ പ്രചാരണ വാഹനത്തിൻ്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച നിലയിലാണ്.
മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം; ഒരാൾക്ക് പരിക്ക്
എൽഡിഎഫ് സ്ഥാനാർഥിയും മന്ത്രിയുമായ കെടി ജലീലിൻ്റെ പ്രചാരണ റാലിയിൽ പങ്കെടുത്ത കാർ യുഡിഎഫ് പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നുവെന്നാണ് സിപിഎം ആരോപിക്കുന്നത്. കെടി ജലീലാണ് തവനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചു.