മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച നേതാക്കളെ അറസ്റ്റ് ചെയ്‌തതിനെതിരെ മലപ്പുറത്ത് നടത്തിയ എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം. ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് നടത്തിയ മാര്‍ച്ച് കലക്ട്രേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
മലപ്പുറത്ത് എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം - malappuram news
ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് നടത്തിയ മാര്‍ച്ച് കലക്ട്രേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു.

മലപ്പുറത്ത് എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം
മലപ്പുറത്ത് എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മലപ്പുറത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച് കുന്നുമ്മല്‍ റൗണ്ടില്‍ അവസാനിച്ചു. പെരിന്തല്‍മണ്ണ പോസ്റ്റ് ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചും സംഘര്‍ഷത്തിനിടയാക്കി. കൊണ്ടോട്ടി, വളാഞ്ചേരി, എടപ്പാള്‍, മഞ്ചേരി എന്നിവിടങ്ങളിലും ഡിവൈഎഫ്ഐ- എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി.