മലപ്പുറം:ഫയര്‍ ഫോഴ്‌സിനൊപ്പം ദുരന്തമുഖങ്ങളിലെത്തുന്ന സിവില്‍ ഡിഫന്‍സിൻ്റെ സേവനം നാടിന് വലിയ തോതില്‍ ഉപകാരപ്രദമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫയര്‍ ഫോഴ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് വോളൻ്റിയര്‍ ടീമിൻ്റെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സിവില്‍ ഡിഫന്‍സിൻ്റെ സേവനം നാടിന് ഉപകാരപ്രദമാകുമെന്ന് മുഖ്യമന്ത്രി - മഞ്ചേരി ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷൻ
മഞ്ചേരി ഫയര്‍ ഫോഴ്‌സ് സ്റ്റേഷന് മുന്നില്‍ നടന്ന ജില്ലാ തല പാസിങ്ഔട്ട് പരേഡില്‍ 150 സിവില്‍ ഡിഫന്‍സ് വോളൻ്റിയര്‍മാര്‍ പങ്കെടുത്തു. ഇതില്‍ 18 പേര്‍ വനിതകളാണ്

മഞ്ചേരി ഫയര്‍ ഫോഴ്‌സ് സ്റ്റേഷന് മുന്നില്‍ നടന്ന ജില്ലാ തല പാസിങ് ഔട്ട് പരേഡില്‍ 150 സിവില്‍ ഡിഫന്‍സ് വോളൻ്റിയര്‍മാര്‍ പങ്കെടുത്തു. ഇതില്‍ 18 പേര്‍ വനിതകളാണ്. എംഎച്ച് മുഹമ്മദാലിയാണ് സിവില്‍ ഡിഫന്‍സ് ജില്ലാ കോര്‍ഡിനേറ്റര്‍. 350 സന്നദ്ധ സംഘങ്ങളാണ് ജില്ലയില്‍ ഇതുവരെ പരിശീലനം പൂര്‍ത്തിയാക്കിയത്. സേവന സന്നദ്ധതയുള്ള പൊതുജനങ്ങളെ ഉള്‍പ്പെടുത്തിയാണ് ഫയര്‍ ഫോഴ്‌സ് സേന സിവില്‍ ഡിഫന്‍സ് വോളൻ്റിയര്‍ സംവിധാനത്തിന് രൂപം നല്‍കിയത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കി ദുരന്ത നിവാരണത്തില്‍ വോളൻ്റിയര്‍മാരെ പങ്കാളികളാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.