കേരളം

kerala

ETV Bharat / state

തൊഴിലാളികൾക്ക് ആശങ്കയെന്ന് സിഐടിയു നേതാവ് വിപി സക്കറിയ - V.P zakariya

രാജ്യത്ത് മതപരമായ വിവേചനം നടപ്പാക്കി വളർന്നു വരുന്ന തൊഴിലാളി ഐക്യബോധത്തെ തകർക്കുകയാണ് കേന്ദ്ര ഭരണാധികാരികളുടെ പ്രധാന അജണ്ടയെന്ന് അദ്ദേഹം പറഞ്ഞു.

സിഐടിയു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ  വി പി സക്കറിയ  സിഐടിയു  മലപ്പുറം  നിലമ്പൂർ ഡിവിഷൻ സമ്മേളനം  CITU  Malappuram  V.P zakariya  malappuram
തൊഴിലാളി വർഗം ജീവിതത്തെ ഭയാശങ്കകളോടെയാണ് നേരിടുന്നതെന്ന് സിഐടിയു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ

By

Published : Feb 5, 2020, 6:01 PM IST

Updated : Feb 5, 2020, 7:14 PM IST

മലപ്പുറം: രാജ്യത്തെ തൊഴിലാളി വർഗം ജീവിതത്തെ ഭയാശങ്കകളോടെയാണ് നേരിടുന്നതെന്ന് സിഐടിയു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ. കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു) നിലമ്പൂർ ഡിവിഷൻ സമ്മേളനം എടക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തൊഴിലാളികൾക്ക് ആശങ്കയെന്ന് സിഐടിയു നേതാവ് വിപി സക്കറിയ

ശമ്പളം മുടങ്ങി നിലമ്പൂരിൽ ആത്മഹത്യ ചെയ്ത ബിഎസ്എൻഎൽ തൊഴിലാളിയുടെ കുടുംബത്തെ സഹായിക്കാൻ നിലമ്പൂരിലെ തൊഴിലാളികൾ നടപ്പാക്കിയത് അഭിനന്ദനാർഹമായ മാതൃകയാണെന്നും രാജ്യത്ത് മതപരമായ വിവേചനം നടപ്പാക്കി വളർന്നു വരുന്ന തൊഴിലാളി ഐക്യബോധത്തെ തകർക്കുകയാണ് കേന്ദ്ര ഭരണാധികാരികളുടെ പ്രധാന അജണ്ടയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തൊഴിലാളി ജനവിരുദ്ധ നയങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ മാത്രം കരുത്തുള്ളവരാണെന്ന് അധികം വൈകാതെ മോദിക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Feb 5, 2020, 7:14 PM IST

ABOUT THE AUTHOR

...view details