പൗരത്വ ഭേദഗതി നിയമം; കോൺഗ്രസ് കമ്മിറ്റി ഉപവാസ സമരം ആരംഭിച്ചു - കോൺഗ്രസ് കമ്മിറ്റി ഉപവാസ സമരം ആരംഭിച്ചു
കെപിസിസി അംഗം വി.ബാബുരാജിന്‍റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയിലാണ് സമരം ആരംഭിച്ചത്
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് കമ്മിറ്റി ഉപവാസ സമരം ആരംഭിച്ചു. കെപിസിസി അംഗം വി.ബാബുരാജിന്‍റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയിലാണ് സമരം ആരംഭിച്ചത്. പ്രശസ്‌ത സാഹിത്യകാരൻ സുരേന്ദ്രൻ, മഞ്ഞളാംകുഴി അലി എം.എല്‍.എ, മുൻ മന്ത്രി അനിൽകുമാർ, ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ് തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമം ഇന്ത്യയില്‍ നടപ്പാക്കുന്നത് തികച്ചും ഫാസിസ്റ്റ് ചിന്തയാണെന്നും രാജ്യവ്യാപകമായി നടക്കുന്ന ബഹുജന പ്രക്ഷോപസമരങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അനിൽകുമാർ പറഞ്ഞു. കോൺഗ്രസ് എന്നും സമാധാനത്തിന്‍റെ മാർഗമാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനം സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.