മലപ്പുറം:അന്യായമായി ഇന്ത്യയിലെത്തിയവർ പോവുക തന്നെ വേണമെന്നും പൗരത്വ നിയമത്തിൽ കേരളം ദേശീയ ഐക്യം തകർക്കുന്നുവെന്നും ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ. നിയമം കൃത്യമായ തരത്തിൽ ജനങ്ങളിലെത്തിക്കാൻ കഴിയുന്നില്ല. തെറ്റായ പ്രചാരണങ്ങൾക്കിടയിൽ യഥാർഥ വശങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോവുകയാണ്. പീഡനമനുഭവിക്കുന്നവർ മുസ്‌ലിങ്ങള്‍ അല്ലെന്നും, ഹൈന്ദവരുൾപ്പെടെയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
കേരളം ദേശീയ ഐക്യം തകർക്കുന്നുവെന്ന് ഇ.ശ്രീധരൻ
സംസ്ഥാനം രാജ്യത്തെ ജനങ്ങളോട് ചെയ്യുന്ന കടുത്ത അപരാധമാണിത്. പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധമല്ലെന്നും ശ്രീധരൻ പറഞ്ഞു.
സംസ്ഥാനം രാജ്യത്തെ ജനങ്ങളോട് ചെയ്യുന്ന കടുത്ത അപരാധമാണിത്. പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധമല്ല. ഭരണഘടന എന്നത് ഇന്ത്യക്കാർക്ക് മാത്രമുള്ളതാണ്. അല്ലാതെ മറ്റു രാജ്യങ്ങളിൽ നിന്ന് കുടിയേറി വന്നവർക്കുള്ളതല്ല. അന്യായമായി ഇന്ത്യയിലെത്തിയവർ പോവുക തന്നെ വേണം. കേന്ദ്രം കൊണ്ടുവരുന്ന എന്തിനെയും എതിർക്കുകയെന്നതാണ് സംസ്ഥാന സർക്കാരിന്‍റെ നയം. നിയമത്തെക്കുറിച്ച് മനസിലാക്കാതെയുള്ള പ്രതിഷേധമാണ് ഇപ്പോൾ നടക്കുന്നത്. നിയമം കൃത്യമായ തരത്തിൽ ജനങ്ങളിലെത്തിക്കാൻ കഴിയുന്നില്ല. തെറ്റായ പ്രചാരണങ്ങൾക്കിടയിൽ യഥാർഥ വശങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോവുകയാണ്. പീഡനമനുഭവിക്കുന്നവർ മുസ്‌ലിങ്ങള്‍ അല്ലെന്നും, ഹൈന്ദവരുൾപ്പെടെയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.