കേരളം

kerala

ETV Bharat / state

മാമാങ്ക മഹോത്സവം; തിരുനാവായയില്‍ ചുങ്കം പുനരാവിഷ്‌കാരം - റി എക്കൗ തിരുനാവായ

പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനായാണ് രണ്ടര നൂറ്റാണ്ടിന് ശേഷം വീണ്ടും ചുങ്കം വിളംബരം പുനരാവിഷ്‌കരിച്ചിരിക്കുന്നത്

mamangam celebration  മാമാങ്ക മഹോത്സവം  റി എക്കൗ തിരുനാവായ  re ekow thirunavaya
മാമാങ്ക

By

Published : Dec 11, 2019, 4:25 PM IST

Updated : Dec 12, 2019, 8:15 AM IST

മലപ്പുറം: തിരുനാവായ നിള തീരത്ത് നടക്കാനിരിക്കുന്ന മാമാങ്ക മഹോത്സവത്തിന്‍റെ ഭാഗമായി ചുങ്കം വിളംബരം നടന്നു. 'റി എക്കൗ തിരുനാവായ' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. പുനാരാവിഷ്‌കാരത്തിന്‍റെ ഭാഗമായി അഞ്ചിടങ്ങളിൽ നടന്ന ചുങ്കം വിളംബരം അത്താണി-ചുമട് താങ്ങി ചുങ്കത്തോടെ ആരംഭിച്ചു.

എഡി 1100 ആരംഭിക്കുകയും എഡി 1755 ൽ അവസാനിക്കുകയും ചെയ്‌ത കേരളത്തിന്‍റെ വാണിജ്യ സാംസ്‌കാരിക പൈതൃകത്തെ ചുങ്കം വിളംബരത്തിലൂടെ സ്‌മരിക്കുകയാണെന്ന് സംഘാടകൻ ചിറക്കൽ ഉമ്മർ പറഞ്ഞു. പുതിയ തലമുറക്ക് പരിചയപ്പെടുത്തുന്നതിനായാണ് രണ്ടര നൂറ്റാണ്ടിന് ശേഷം വീണ്ടും റി എക്കൗ തിരുനാവായ ചുങ്കം വിളംബരം പുനരാവിഷ്‌കരിച്ചത്.

കഴിഞ്ഞ 28 വർഷമായി മാമാങ്കമെന്ന ഉത്സവം ഏറ്റെടുത്ത് നടത്തുകയും മാമാങ്കമെന്ന സ്‌മാരകത്തിന്‍റെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനയാണ് റി എക്കൗ തിരുനാവായ. 2020 ഫെബ്രുവരി 8, 9, 10 തിയതികളിലാണ് മാമാങ്ക മഹോത്സവം നടക്കുന്നത്.

Last Updated : Dec 12, 2019, 8:15 AM IST

ABOUT THE AUTHOR

...view details