കേരളം

kerala

ETV Bharat / state

ക്രിസ്‌തുമസിനെ വരവേൽക്കാനൊരുങ്ങി ക്രൈസ്‌തവ സമൂഹം; 25 നോമ്പിന് നാളെ തുടക്കം - christmas season

ഡിസംബർ ഒന്ന് മുതൽ 25 വരെയാണ് ക്രൈസ്‌തവ സമൂഹം നോമ്പ് നോല്‍ക്കുന്നത്

ക്രിസ്‌തുമസിനെ വരവേൽക്കാനൊരുങ്ങി ക്രൈസ്‌തവ സമൂഹം  25 നോമ്പിന് നാളെ തുടക്കം  ക്രിസ്‌മസ്  christian community xmas fasting  christmas season  christmas fasting
ക്രിസ്‌തുമസിനെ വരവേൽക്കാനൊരുങ്ങി ക്രൈസ്‌തവ സമൂഹം; 25 നോമ്പിന് നാളെ തുടക്കം

By

Published : Nov 30, 2020, 7:28 PM IST

Updated : Nov 30, 2020, 7:34 PM IST

മലപ്പുറം: ക്രൈസ്‌തവ സമൂഹം ക്രിസ്‌തുമസിനെ വരവേൽക്കാൻ ഒരുങ്ങുന്നു. നാളെ 25 നോമ്പിന് തുടക്കമാവും. ശാന്തിയുടെയും സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശവുമായി യേശുക്രിസ്‌തു ഭൂമിയിൽ മനുഷ്യനായി പിറന്നതിന്‍റെ ഓർമയിൽ ഡിസംബർ ഒന്ന് മുതൽ 25 വരെയാണ് നോമ്പ് നോല്‍ക്കുന്നത് . ഉപവാസമെടുത്തും ഭവനങ്ങളിലും ദേവാലയങ്ങളിലും പ്രത്യേക പ്രാർഥനകളിൽ പങ്കെടുത്തുമാണ് നോമ്പാചരണം നടക്കുക.

ക്രിസ്‌തുമസിനെ വരവേൽക്കാനൊരുങ്ങി ക്രൈസ്‌തവ സമൂഹം

ഏറെ പ്രത്യാശയോടെ യേശുദേവന്‍റെ തിരുപിറവിയുടെ സന്ദേശവുമായി ക്രൈസ്തവ സമൂഹം നോമ്പ് ആചരണത്തിന് ഒരുങ്ങി കഴിഞ്ഞതായി നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫെറോന ദേവാലയ അസിസ്റ്റന്‍റ് വികാരി ഫാദർ ബിനോയ് കളപ്പുരക്കൽ പറഞ്ഞു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. ദേവാലയങ്ങളിൽ നടക്കുന്ന പ്രാർഥനകൾക്ക് ഇടവക വികാരിമാർ നേതൃത്വം നൽകും.

യേശുദേവന്‍റെ വരവ് അറിയിച്ച് വീടുകളിൽ സമാധാനത്തിന്‍റെ സന്ദേശവുമായി നക്ഷത്രങ്ങൾ നാളെ മുതൽ ഇടം പിടിക്കും. എളിമയുടെ സന്ദേശം പകർന്ന് യേശുദേവൻ കാലിത്തൊഴുത്തിൽ ജനിച്ചതിന്‍റെ ഓർമ പുതുക്കി വീടുകളിൽ പുൽകൂടുകൾ ഉയരും. കൂടാതെ ക്രിസ്തുമസ് ട്രീകളും നാളെ മുതൽ ഒരുങ്ങി തുടങ്ങും.

Last Updated : Nov 30, 2020, 7:34 PM IST

ABOUT THE AUTHOR

...view details