മലപ്പുറം:ആര്‍.എസ്.എസിന്‍റെ അജണ്ട നടപ്പാക്കുന്ന പണിയല്ല സംസ്ഥാന സര്‍ക്കാരിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ വിരുദ്ധമായ ഒരു നിയമവും കേരളത്തില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഭരണഘടന നടപ്പാക്കാനാണ് സത്യപ്രതിജ്ഞ ചെയ്‌തത്. ഒറ്റക്കു സമരം നടത്തിയാല്‍ സ്വന്തം കരുത്തുതെളിയിക്കാമെന്നും ഒന്നിച്ചുനിന്നാല്‍ മഹാശക്തിയായി മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്ന പണിയല്ല സംസ്ഥാന സര്‍ക്കാരിനെന്ന് മുഖ്യമന്ത്രി - പിണറായി വിജയന്‍
മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
![ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്ന പണിയല്ല സംസ്ഥാന സര്‍ക്കാരിനെന്ന് മുഖ്യമന്ത്രി Constitutional protection rally Malappuram ആര്‍.എസ്.എസ് അജണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണഘടനാ സംരക്ഷണ റാലി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5735844-thumbnail-3x2-pinarayi.jpg)
ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്ന പണിയല്ല സംസ്ഥാന സര്‍ക്കാരിനെന്ന് മുഖ്യമന്ത്രി
ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുന്ന പണിയല്ല സംസ്ഥാന സര്‍ക്കാരിനെന്ന് മുഖ്യമന്ത്രി
കേരളത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഓടിനടന്ന് ജനങ്ങള്‍ക്ക് ധൈര്യം പകരുന്ന മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും പൂര്‍ണ പിന്തുണ നല്‍കുമെന്ന് സമസ്‌ത പ്രസിഡന്‍റ് ജിഫ്രി തങ്ങള്‍ പറഞ്ഞു. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പിന്തുണയും തങ്ങള്‍ അറിയിച്ചു. ഖലീലുല്‍ ബുഖാരി തങ്ങള്‍, ഹുസൈന്‍ മടവൂര്‍ തുടങ്ങി വിവിധ സംഘടനാ നേതാക്കളും മന്ത്രി കെ.ടി ജലീല്‍, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു.