മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. സൗഹൃദ സന്ദർശനത്തിന്‍റെ ഭാഗമായാണ് എത്തിയതെന്ന് കൂടിക്കാഴ്ചക്ക് ശേഷം നേതാക്കൾ പ്രതികരിച്ചു.
ചെന്നിത്തലയും ഉമ്മൻചാണ്ടിയും ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചു - കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി
രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തുന്ന രാഹുൽ ഗാന്ധിയെ സ്വീകരിക്കാനായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഉമ്മൻ ചാണ്ടിയും മലപ്പുറം ജില്ലയിൽ എത്തിയത്.
രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തുന്ന രാഹുൽ ഗാന്ധിയെ സ്വീകരിക്കാനായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഉമ്മൻ ചാണ്ടിയും മലപ്പുറം ജില്ലയിൽ എത്തിയത്. ഇതിനിടയിലാണ് നേതാക്കൾ രാവിലെ ഒമ്പത് മണിയോടെ പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിൽ എത്തിയത്. സൗഹൃദ സന്ദർശനത്തിന്‍റെ ഭാഗമായമായാണ് എത്തിയതെന്ന് കൂടിക്കാഴ്ച്ചക്ക് ശേഷം ഉമ്മൻ ചാണ്ടി പ്രതികരിച്ചു.
പാണക്കാട് കോൺഗ്രസ് നേതാക്കൾ വരുന്നത് പതിവാണെന്ന് ഹൈദരലി ശിഹാബ് തങ്ങളും വ്യക്തമാക്കി. അതേ സമയം യുഡിഎഫിൽ അനൗപചാരിക സീറ്റ് ചർച്ച നടക്കുന്നുണ്ടന്നും സീറ്റ് വിഭജനം സംബന്ധിച്ച് ഔദ്യോഗിക യോഗം തിരുവനന്തപുരത്ത് ചേരുമെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.