ചീക്കോട് പഞ്ചായത്ത് പുതിയ അംഗനവാടി നിര്‍മിച്ച് നല്‍കി - CHECKODE PANCHAYAT
പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് ഓമാനൂർ തീണ്ടാപ്പാറയിൽ അംഗനവാടി പുനർ നിര്‍മിച്ചത്.
ചീക്കോട് പഞ്ചായത്ത് പുതിയ അംഗനവാടി നിര്‍മിച്ച് നല്‍കി
മലപ്പുറം: ചീക്കോട് പഞ്ചായത്ത് നിര്‍മിച്ച പുതിയ അംഗനവാടി കെട്ടിടം പഞ്ചായത്ത് പ്രസിഡന്‍റ് കെ പി സഹീദ് ഉദ്ഘാടനം ചെയ്തു. പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് ഓമാനൂർ തീണ്ടാപ്പാറയിൽ അംഗനവാടി നിര്‍മിച്ചത്. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു പുതിയ അംഗനവാടി. ചിത്രകാരൻ ഓമാനൂർ യൂസുഫ് അംഗനവാടി കെട്ടിടത്തിന് ചുമര്‍ ചിത്രങ്ങൾ വരച്ചുനല്‍കി. ഉദ്ഘാടന ചടങ്ങിലും ഘോഷത്രയിലും നിരവധി ആളുകൾ പങ്കെടുത്തു. വാർഡ് മെമ്പർ യു.കെ ബഷീർ ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചു.