കേരളം

kerala

ETV Bharat / state

തയ്യല്‍ യന്ത്രങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി - തയ്യല്‍ യന്ത്രങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്

കോഴിക്കോട് ഫറോക്ക് സ്വദേശി സുനിലിനെതിരെയാണ് പരാതി. സ്ത്രീകളോട് തയ്യല്‍ ജോലിക്കാവശ്യമായ ഹൈസ്പീഡ് മെഷീന്‍ സബ്സിഡിയോടെ പകുതി വിലക്ക് എത്തിച്ചു നൽകാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തു.

cheated by promising to provide sewing machines  cheating case Malappuram  ഫറോക്ക് സ്വദേശി സുനില്‍  തയ്യല്‍ യന്ത്രങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്  മലപ്പുറത്ത് തട്ടിപ്പ്
തയ്യല്‍ യന്ത്രങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി

By

Published : Oct 23, 2020, 5:22 PM IST

Updated : Oct 23, 2020, 5:33 PM IST

മലപ്പുറം: പകുതി വിലക്ക് തയ്യൽ യന്ത്രങ്ങള്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയതായി പരാതി. ജില്ലയിലെ വ്യത്യസ്ത ഇടങ്ങളിൽ നിന്നായി നൂറുകണക്കിന് സ്ത്രീകളാണ് തട്ടിപ്പിനിരയായത്. കോഴിക്കോട് ഫറോക്ക് സ്വദേശി സുനിലിനെതിരെയാണ് പരാതി. സ്ത്രീകളോട് തയ്യല്‍ ജോലിക്കാവശ്യമായ ഹൈസ്പീഡ് മെഷീന്‍ സബ്സിഡിയോടെ പകുതി വിലക്ക് എത്തിച്ചു നൽകാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തു.

തയ്യല്‍ യന്ത്രങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി

കൂടാതെ തുന്നാനുള്ള തുണികളും താന്‍ എത്തിച്ച് തരുമെന്നും ഇയാള്‍ സ്ത്രീകളെ ബോധ്യപ്പെടുത്തി. ഇതിനായി വിവിധ നാടുകള്‍ കേന്ദ്രീകരിച്ച് ഇയാള്‍ സ്തീകളുടെ കൂട്ടായ്മകളും രൂപീകരിച്ചു. ശേഷം ഒരാളില്‍ നിന്നും ആറായിരം രൂപ വീതം പിരിച്ചെടുക്കുകയായിരുന്നു. എന്നാല്‍ പണം നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും തുണിയോ തയ്യല്‍ യന്ത്രമോ കിട്ടാതായതോടെ സ്ത്രീകള്‍ മലപ്പുറം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Last Updated : Oct 23, 2020, 5:33 PM IST

ABOUT THE AUTHOR

...view details