മലപ്പുറം: കിഡ്‌നി രോഗികൾക്ക് ഒരു മാസത്തെ മരുന്ന് സൗജന്യമായി നല്‍കി ചാലിയാർ സർവീസ് സഹകരണ ബാങ്ക്. ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ വരുന്ന വൃക്കകൾ മാറ്റിവെച്ച രോഗികൾ ഉൾപ്പെടെ മുഴുവൻ വൃക്കരോഗികൾക്കും ഒരു മാസത്തേക്കുള്ള മരുന്നുകൾ സൗജന്യമായി നല്‍കി ചാലിയാർ സർവീസ് സഹകരണ ബാങ്ക്. ആശുപത്രി സൂപ്രണ്ട് ഡോ.ടി.എൻ അനൂപിന് ബാങ്ക് പ്രസിഡന്‍റ് ബെന്നി കൈതോലിൽ മരുന്നുകൾ കൈമാറി.
കൈത്താങ്ങായി ചാലിയാർ സർവീസ് സഹകരണ ബാങ്ക്; വൃക്ക രോഗികള്‍ക്ക് ഒരുമാസത്തെ മരുന്ന് സൗജന്യം
ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ വരുന്ന വൃക്കകൾ മാറ്റിവെച്ച രോഗികൾ ഉൾപ്പെടെ മുഴുവൻ വൃക്കരോഗികൾക്കും ഒരു മാസത്തേക്കുള്ള മരുന്നുകൾ സൗജന്യമായി നല്‍കി ചാലിയാർ സർവീസ് സഹകരണ ബാങ്ക്
കിഡ്‌നി രോഗികൾക്ക് കൈതാങ്ങായി ചാലിയാർ സർവീസ് സഹകരണ ബാങ്ക്
ബാങ്കിന്‍റെ പൊതുനന്മ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് മരുന്ന് വാങ്ങി നൽക്കുന്നതെന്ന് പ്രസിഡന്‍റ് ബെന്നി കൈതോലിൽ പറഞ്ഞു. ലോക്‌ഡൗൺ കാലത്ത് ഒരു വ്യക്കരോഗിയും പഞ്ചായത്തിൽ മരുന്ന് ലഭിക്കാതെ പ്രയാസപ്പെടരുതെന്ന ലക്ഷ്യമാണ് ബാങ്കിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിൽ ഉൾപ്പെടെ ആശുപത്രിയെ സഹായിക്കുന്ന നിലപാടാണ് ബാങ്ക് സ്വീകരിച്ചതെന്ന് മെഡിക്കൽ ഓഫീസർ ഡോ. ടി.എൻ അനൂപ് പറഞ്ഞു. ബാങ്കിന്‍റെ പ്രവർത്തനങ്ങളെ പഞ്ചായത്ത് പ്രസിഡന്‍റ് പി.ടി.ഉസ്മാനും അഭിനന്ദിച്ചു.