കേരളം

kerala

ETV Bharat / state

ചാലിയാറിൽ അനധികൃത മണൽക്കടത്ത്; കര്‍ശന പരിശോധനയുമായി പൊലീസ്

മണല്‍ക്കടത്ത് പരിശോധനാ വിവരം ചോര്‍ത്തി നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

By

Published : Oct 15, 2019, 10:22 PM IST

Updated : Oct 16, 2019, 2:00 AM IST

ചാലിയാറിൽ അനധികൃത മണൽക്കടത്ത്; കര്‍ശന പരിശോധനയുമായി വാഴക്കാട് പൊലീസ്

മലപ്പുറം:ചാലിയാറിൽ അനധികൃത മണൽ കടത്ത് സജീവമായതോടെ കർശന പരിശോധനയുമായി വാഴക്കാട് പൊലീസ്. ഇന്ന് പുലർച്ചെ നടത്തിയ റെയ്‌ഡിൽ രണ്ട് ലോറിയും ബൈക്കും മണലൂറ്റ് ഉപകരണങ്ങളും പിടികൂടി. മണല്‍ ലോറിയെ പിന്തുടര്‍ന്ന പൊലീസ് വാഹനത്തിന് മുന്നില്‍ റോഡിലേക്ക് മണല്‍ വീഴ്ത്തി തടസം സൃഷ്ടിച്ച് രണ്ട് ലോറികൾ മണലൂറ്റുകാർ കടത്തി.

ചാലിയാറിൽ അനധികൃത മണൽക്കടത്ത്; കര്‍ശന പരിശോധനയുമായി പൊലീസ്

മണലെടുപ്പ് വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്താറുണ്ടെങ്കിലും വിവരം മുന്‍കൂട്ടി അറിയുന്നതിനാല്‍ പലപ്പോഴും മണലൂറ്റുകാരെ പിടികൂടാന്‍ കഴിയാറില്ല. കാല്‍നടയായും സ്വകാര്യവാഹനങ്ങളിലുമായാണ് പൊലീസ് എത്തിയത്. മണല്‍ക്കടത്ത് പരിശോധനാ വിവരം ചോര്‍ത്തി നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Last Updated : Oct 16, 2019, 2:00 AM IST

ABOUT THE AUTHOR

...view details