കേരളം

kerala

ETV Bharat / state

മാധ്യമപ്രവര്‍ത്തകര്‍ക്കായി 'ടേബിൾ ടോക്ക്' സംഘടിപ്പിച്ചു - media-involvement-in-malappuram

വികസന പ്രവർത്തനങ്ങളിലുൾപ്പെടെ മാധ്യമങ്ങൾ ഇടപെടുന്നതുമൂലം കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ കഴിയുന്നുവെന്ന് 'ടേബിൾ ടോക്കി'ൽ ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  പി.ടി ഉസ്മാൻ പറഞ്ഞു

മലപ്പുറം വാർത്ത  വികസന പ്രവർത്തനം  മാധ്യമങ്ങൾ  ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  malappuram  Chaliyar gram panchayath  media-involvement-in-malappuram  media involvement
മാധ്യമങ്ങളുടെ ഇടപെടൽ പ്രശംസനീയമെന്ന് ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്

By

Published : Dec 31, 2019, 4:52 AM IST

മലപ്പുറം:വികസന പ്രവർത്തനങ്ങളിലെ മാധ്യമ ഇടപെടൽ പ്രശംസനീയമെന്ന് ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ടി ഉസ്മാൻ. മാധ്യമ ഇടപെടലിലൂടെ കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.ജെ.യു ജില്ലാ കമ്മറ്റി ചാലിയാർ സാംസ്‌കാരിക നിലയത്തിൽ മാധ്യമ സുരക്ഷയും വെല്ലുവിളികളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ടേബിൾ ടോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമ പ്രവർത്തകർ ജീവൻ പണയം വെച്ച് ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. കെ.ജെ.യു ജില്ലാ പ്രസിഡൻ്റ് സി. ജമാൽ അധ്യക്ഷനായി. മാധ്യമ സുരക്ഷയും വെല്ലുവിളിയും എന്ന വിഷയത്തിൽ നിലമ്പൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് സുരേഷ് മോഹൻ വിഷയാവതരണം നടത്തി. ചാലിയാർ കുടുംബ ആരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഭരണസമിതി, ക്ലിൻ ചാലിയാർ ഹരിതസേന പ്രവർത്തകർ, ഡോ. രാഹുൽ, കർഷകൻ ഡൊമിനിക് നമ്പ്യാപറമ്പിൽ, എബിൻ ടോമി പങ്കെടുത്തു.

ABOUT THE AUTHOR

...view details