മലപ്പുറം: ചാലിയാർ പുഴയില്‍ അപകടത്തിൽപെട്ട കുട്ടിയുടെ മൃതദേഹം കൊണ്ട് പോകാൻ ആംബുലൻസ് നൽകാത്തതില്‍ പ്രതിഷേധവും കയ്യാങ്കളിയും. അപകടം നടന്നയുടൻ വാഴക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് നാട്ടുകാരും പഞ്ചായത്ത് അധികൃതരും ആംബുലൻസിനായി വിളിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ നിന്ന് ആംബുലൻസ് വിട്ടുനല്‍കിയില്ല. ഇതേ തുടർന്ന് പൊലീസ് ജീപ്പിലാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്. ഇത് നാട്ടുകാർ ചോദ്യം ചെയ്തതാണ് ആശുപത്രിയില്‍ സംഘർഷത്തിന് കാരണമായത്.
മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് നല്‍കിയില്ല: പ്രതിഷേധവുമായി നാട്ടുകാർ
പൊലീസ് ജീപ്പിലാണ് മൃതദേഹം ആശുപത്രിയിലെത്തിച്ചത്.
മൃതദേഹം
മൃതദേഹം കൊണ്ടുപോകാൻ പണം അടക്കാതെ ആംബുലൻസ് വിട്ടുനല്‍കാനാകില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനോട് ആശുപത്രി അധികൃതർ പറഞ്ഞതും പ്രതിഷേധത്തിന് ഇടയാക്കി. ഇതേ തുടർന്ന് മറ്റൊരു ആംബുലൻസ് വരുത്തിയാണ് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്. നേരത്തെയും ആംബുലൻസ് വിട്ട് നൽകാത്ത പ്രശ്‌നം ഉണ്ടായതായി നാട്ടുകാർ പറയുന്നു. എന്നാൽ ആശുപത്രിയില്‍ അപകടാവസ്ഥയിലുള്ള രോഗികളുള്ളത് കൊണ്ടാണ് ആംബുലൻസ് വിട്ട് നൽകാത്തതെന്ന് മാനേജർ ആഷിദ് വ്യക്തമാക്കി.