മലപ്പുറം:കൊണ്ടോട്ടിയിൽ സ്ത്രീയുടെ മാല പൊട്ടിച്ച രണ്ട് പേർ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ ജാനെ ആലംഖാൻ, മുഹമ്മദ് മുഹ്സിൻ എന്നിവരാണ് പിടിയിലായത്. രണ്ട് ദിവസം മുമ്പാണ് കാരിമുക് കുന്നത് ഭാഗത്തുനിന്നും തനിച്ചു വരികയായിരുന്ന 55കാരിയായ സ്ത്രീയുടെ കഴുത്തിലെ മാല ബൈക്കിലെത്തിയ യുവാക്കൾ പൊട്ടിച്ചെടുത്ത് കടന്നത്.
ബൈക്കിലെത്തി മാല മോഷണം; കൊണ്ടോട്ടിയിൽ രണ്ട് പേർ പിടിയിൽ - ബൈക്കിലെത്തി മാല മോഷണം
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്
പൊലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ ഇവരുടെ സിസിടിവി ദൃശ്യങ്ങൾ പലയിടങ്ങളിൽ നിന്നായി കണ്ടെത്തി. അതേസമയം പ്രതികളുടെ ബൈക്കിൽ നിന്ന് 450 ഗ്രാം കഞ്ചാവും കണ്ടെത്തിയതായി കൊണ്ടോട്ടി ഇൻസ്പെക്ടർ എൻ.ബി ഷൈജു പറഞ്ഞു. ഗുജറാത്ത് രജിസ്ട്രേഷനുള്ള ബൈക്കാണ് മോഷണം നടത്താൻ സംഘം ഉപയോഗിക്കുന്നത്. കൊണ്ടോട്ടി ഇൻസ്പെക്ടർ എൻ.ബി ഷൈജുവിന്‍റെ നേതൃത്വത്തിൽ എസ്.ഐ വിനോദും മറ്റ് പൊലീസുകാരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. മറ്റ് കേസുകളിൽ ഇവർ പ്രതിയാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കും.