കേരളം

kerala

ETV Bharat / state

കേന്ദ്രവും കേരളവും ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് ആര്യാടന്‍ മുഹമ്മദ്

കൊവിഡ് വ്യാപനത്തിലും വിലക്കയറ്റത്തിലും പൊറുതിമുട്ടിയ ജനങ്ങളിലേക്ക് നേരിട്ട് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആര്യാടന്‍ മുഹമ്മദ്.

Aryadan Mohammad  കൊവിഡ് വ്യാപനം  ഇന്ധന വില  ഇന്ധന വിലക്കയറ്റം  ആര്യാടന്‍ മുഹമ്മദ്  കുടുംബസത്യാഗ്രഹം  Kerala Congerss  Kudumbsathyagraham
ഇന്ധന വില വര്‍ധന; കേന്ദ്രവും കേരളവും ജനങ്ങളെ കൊള്ളയടിക്കുന്നു ആര്യാടന്‍ മുഹമ്മദ്

By

Published : Jul 10, 2021, 12:59 PM IST

മലപ്പുറം:ഇന്ധന വിലവര്‍ധനയിലൂടെ കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്. യു.ഡി.എഫിന്‍റെ കുടുംബസത്യാഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ധനത്തിന് വന്‍തോതില്‍ വിലകൂട്ടിയതോടെ അവശ്യസാധനങ്ങള്‍ക്ക് 40 ശതമാനം വിലവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ജനങ്ങളെ പട്ടിണിയിലാക്കി ഖജനാവ് നിറക്കാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്.

ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഇന്ധനത്തിന്‍റെ അധികവിലയുടെ നികുതി ഈടാക്കേണ്ടെന്ന് തീരുമാനിച്ച് ജനങ്ങളെ സഹായിച്ചിരുന്നു. എന്നാല്‍ ഇടത് സര്‍ക്കാര്‍ നികുതി ഇളവു വരുത്താതെ കേന്ദ്രത്തിന്‍റെ കൊള്ളക്ക് കൂട്ട് നില്‍ക്കുകയാണ്.

കൂടുതല്‍ വായനക്ക്:- ഇന്ധന വിലവര്‍ധനവ്: സര്‍ക്കാര്‍ സംസ്ഥാന വിഹിതം ഒഴിവാക്കണമെന്ന് കെ സുധാകരന്‍

കൊവിഡ് വ്യാപനത്തിലും വിലക്കയറ്റത്തിലും പൊറുതിമുട്ടിയ ജനങ്ങളിലേക്ക് നേരിട്ട് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. എന്നാല്‍ മാത്രമെ വിപണിയെ ചലിപ്പിക്കാനാവൂ എന്നും ആര്യാടന്‍ പറഞ്ഞു.

സമരത്തില്‍ പങ്കെടുത്ത് ആര്യാടനും കുടുംബവും

ആര്യാടന്‍റെ ഭാര്യ മറിയം മകനും സംസ്‌ക്കാര സാഹിതി ചെയര്‍മാനുമായ ആര്യാടന്‍ ഷൗക്കത്ത്, ഭാര്യ മുംതാസ്, ഷൗക്കത്തിന്‍റെ മക്കളായ ഒലിന്‍ സാഗ, ഒവിന്‍ സാഗ, പേരക്കുട്ടി മൂന്നു വയസുകാരി മലീഹ എന്നിവര്‍ കുടുംബസത്യാഗ്രഹത്തില്‍ പങ്കാളികളായി.

ABOUT THE AUTHOR

...view details