കേരളം

kerala

ETV Bharat / state

പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം മലപ്പുറത്ത് - മലപ്പുറം പ്രളയക്കെടുതി

കേന്ദ്രത്തിൽ നിന്നുള്ള നാലംഗ സംഘം ജില്ലാതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം മലപ്പുറം ജില്ലയിലെ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും.

മലപ്പുറം പ്രളയക്കെടുതി

By

Published : Sep 17, 2019, 9:24 AM IST

Updated : Sep 17, 2019, 12:11 PM IST

മലപ്പുറം: പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം മലപ്പുറം ജില്ലയില്‍. ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ശ്രീപ്രകാശിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്. കൃഷി -സഹകരണം- കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്‌ടര്‍ ഡോ.കെ. മനോഹരന്‍, സാമ്പത്തിക മന്ത്രാലയം ജോയിന്‍റ് ഡയറക്‌ടര്‍ എസ്.സി. മീന, വൈദ്യുതി മന്ത്രാലയം ഡെപ്യൂട്ടി ഡയറക്‌ടര്‍ ഒ.പി. സുമന്‍ എന്നിവര്‍ ഉള്‍പ്പെട്ട നാലംഗ സംഘമാണ് ജില്ലയില്‍ സന്ദര്‍ശനം നടത്തുന്നത്.

കേന്ദ്രത്തിൽ നിന്നുള്ള നാലംഗ സംഘം മലപ്പുറത്ത് ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും
രാവിലെ 9.30 ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന സംഘം പത്തിന് മഞ്ചേരി വി. പി. ഹാളില്‍ ജില്ലാതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും. കൈപ്പിനി പാലം, പൂക്കോട്ടുമണ്ണ റെഗുലേറ്റര്‍ കം ബ്രിഡ്‌ജ്, പാതാര്‍, കവളപ്പാറ, അമ്പുട്ടാന്‍പൊട്ടി, മുണ്ടേരി എന്നിവിടങ്ങളില്‍ ഉച്ചയ്ക്ക് മുമ്പ് സന്ദര്‍ശനം നടത്തും. ഉച്ചയ്ക്ക് ശേഷം ഒടായിക്കല്‍ റഗുലേറ്റര്‍ കം ബ്രിഡ്‌ജ്, എടവണ്ണ, കീഴുപറമ്പ്, അരീക്കോട് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി നാശനഷ്‌ടങ്ങൾ വിലയിരുത്തും.
Last Updated : Sep 17, 2019, 12:11 PM IST

ABOUT THE AUTHOR

...view details