മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സി.ബി.ഐ. നടത്തിയ മിന്നൽ റെയ്‌ഡിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തുകയും സ്വർണവും പണവും പിടിച്ചെടുക്കുകയും ചെയ്‌തതിന് പിന്നാലെ നാല് കസ്‌റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു.
കരിപ്പൂരില്‍ സി.ബി.ഐ റെയ്‌ഡ്; നാല് കസ്‌റ്റംസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു
ഒരാഴ്‌ചയായി കസ്‌റ്റംസ് ഉദ്യോഗസ്ഥരെ നിരീക്ഷിച്ച ശേഷമാണ് സി.ബി.ഐ. റെയ്‌ഡിനെത്തിയത്.
സൂപ്രണ്ട് ഗണപതി പോറ്റി, ഇൻസ്പെക്‌ടർമാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവിൽദാർ ഫ്രാൻസിസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്. കസ്‌റ്റംസ് ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണവും മൂന്നര ലക്ഷം രൂപയും കസ്‌റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും പിടിച്ചെടുത്തിരുന്നു. ഒപ്പം പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് 750 ഗ്രാം സ്വർണവും പിടികൂടി. വിദേശ സിഗരറ്റ് പെട്ടികയും സി.ബി.ഐ. പിടിച്ചെടുത്തിരുന്നു.
ഒരാഴ്‌ചയായി കസ്‌റ്റംസ് ഉദ്യോഗസ്ഥരെ നിരീക്ഷിച്ച ശേഷമാണ് സി.ബി.ഐ. റെയ്‌ഡിനെത്തിയത്. അടുത്തിടെ കരിപ്പൂരിൽ വ്യാപകമായി നടക്കുന്ന സ്വർണക്കടത്ത് കസ്‌റ്റംസിന്‍റെ ഒത്താശയോടെയാണന്ന ആരോപണത്തെ തുടർന്നായിരുന്നു റെയ്‌ഡ്.