കേരളം

kerala

ETV Bharat / state

പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ ജാഗ്രത പാലിക്കണം; മന്ത്രി കെകെ ശൈലജ - Caution should be taken to avoid spreading diseases

ജില്ലാ പ്ലാനിങ് ‌സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി

പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ ജാഗ്രത പാലിക്കണം; മന്ത്രി കെകെ ശൈലജ

By

Published : Aug 17, 2019, 3:54 AM IST

മലപ്പുറം: പ്രളയാനന്തരം പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. ജില്ലാ പ്ലാനിങ് ‌സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുദ്ധമായ കുടിവെള്ളമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണമെന്ന് മന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

എലിപ്പനി, എച്ച്1 എന്‍1, മറ്റ് വൈറസ് പനികള്‍ എന്നിവ നേരത്തേ കണ്ടെത്തി ചികിത്സിക്കേണ്ടതാണ്. ഇതിന് ആവശ്യമായ മരുന്നുകള്‍ ജില്ലയില്‍ സ്റ്റോക്കുണ്ട്. നിലമ്പൂര്‍ മേഖല കേന്ദ്രീകരിച്ച് പ്രത്യേക ആരോഗ്യ ക്യാമ്പയിന്‍ നടത്തും. ജില്ലയില്‍ 16 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളടക്കം 138 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പ്രളയത്തില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ ജില്ല കലക്ടര്‍ ജാഫര്‍ മലിക്, ഡിഎംഒ ഡോ കെ സക്കീന വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു

ABOUT THE AUTHOR

...view details