മനേകാ ഗാന്ധിക്കെതിരെ മലപ്പുറത്ത് കേസ് - breaking news
വിദ്വേഷ പരാമർശം നടത്തിയതിന് ഐ.പി.സി 153 വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
മലപ്പുറം: പാലക്കാട് കാട്ടാന കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമര്‍ശം നടത്തിയെന്ന പേരില്‍ എംപിയും ബിജെപി നേതാവുമായ മനേകാ ഗാന്ധിക്കെതിരെ മലപ്പുറം പൊലീസ് കേസെടുത്തു. ഐപിസി 153 പ്രകാരമാണ് കേസ്. വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് ആറോളം പരാതികളാണ് മനേകാ ഗാന്ധിക്കെതിരെ ലഭിച്ചിരിക്കുന്നതെന്നും എല്ലാ പരാതികളും ഒരേ സ്വഭാവത്തിലുള്ളതായതിനാല്‍ ഒറ്റ എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മലപ്പുറം എസ്‌പി അറിയിച്ചു. മലപ്പുറം ജില്ലക്കാരനായ സുപ്രീം കോടതി അഭിഭാഷകൻ കെ സുഭാഷ് ചന്ദ്രൻ അടക്കം ആറു പേരാണ് പരാതി നൽകിയത്. ജില്ലക്കെതിരെ വിദ്വേഷ പ്രചാരണം നടത്തി എന്നാണ് സുഭാഷ് ചന്ദ്രൻ നൽകിയ പരാതിയിൽ പറയുന്നത്. ആന ചെരിഞ്ഞത് പാലക്കാട് ജില്ലയിൽ ആണെന്നും മലപ്പുറത്തല്ലെന്നും എന്നാൽ മലപ്പുറത്താണെന്ന് പ്രചരിപ്പിച്ച് വാർത്തയ്ക്കു വർഗീയ മാനം നൽക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.