വിദ്യാർഥിയുടെ കാലിൽ കാർ കയറ്റി; പ്രതിയെ അറസ്റ്റ് ചെയ്യാതെ പൊലീസ് - കാലിൽ കാർ കയറ്റിയിറക്കിയ സംഭവം
പ്രതിക്കെതിരെ നിസാര വകുപ്പുകൾ മാത്രമാണ് ചുത്തിയതെന്ന് ആരോപണം.
വിദ്യാർഥി
മലപ്പുറം:വിദ്യാർഥിയുടെ കാലിൽ കാർ കയറ്റിയിറക്കിയ സംഭവത്തിൽ പ്രതിയെ ഇതുവരെയും അറസ്റ്റ് ചെയ്യാതെ പൊലീസ്. മലപ്പുറം താനൂരിൽ കഴിഞ്ഞ ശനിയാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പത്താം ക്ലാസ് വിദ്യാർഥിയായ ബിൻഷാദ് റഹ്മാന് നേരെയാണ് ആക്രമണം നടന്നത്. കാർ വരുന്നത് കണ്ട് റോഡിൽ നിന്ന് മാറിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇരുകാലുകളും തകർന്ന വിദ്യാർഥിയെ ശസ്‌ത്രക്രിയക്ക് വിധേയമാക്കി.
Last Updated : Feb 6, 2020, 6:06 PM IST