മലപ്പുറം: വീടിന്‍റെ മട്ടുപ്പാവിൽ കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ച യുവാവ് അറസ്റ്റില്‍. വീട്ടുടമ ഇയ്യക്കാടൻ അരുണിനെ (30) പോത്തുകല്ല് എസ്ഐ അറസ്റ്റ് ചെയ്തു. 59 കഞ്ചാവ് ചെടികളാണ് നട്ടുപിടിപ്പിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
വീടിന്‍റെ മട്ടുപ്പാവിൽ കഞ്ചാവ് നട്ടുപിടിപ്പിച്ചു; വീട്ടുടമ അറസ്റ്റില്‍ - Cannabis was planted on the terrace
വീട്ടുടമ ഇയ്യക്കാടൻ അരുണ്‍ ആണ് അറസ്റ്റിലായത്
![വീടിന്‍റെ മട്ടുപ്പാവിൽ കഞ്ചാവ് നട്ടുപിടിപ്പിച്ചു; വീട്ടുടമ അറസ്റ്റില്‍ വീടിന്‍റെ മട്ടുപ്പാവിൽ കഞ്ചാവ് നട്ടുപിടിപ്പിച്ചു വീട്ടുടമ അറസ്റ്റില്‍ വീട്ടുടമ ഇയ്യക്കാടൻ അരുണ്‍ കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ചു Cannabis was planted on the terrace owner Arrested](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5910481-thumbnail-3x2-1.jpg)
വീടിന്‍റെ മട്ടുപ്പാവിൽ കഞ്ചാവ് നട്ടുപിടിപ്പിച്ചു; വീട്ടുടമ അറസ്റ്റില്‍
വീടിന്‍റെ മട്ടുപ്പാവിൽ കഞ്ചാവ് നട്ടുപിടിപ്പിച്ചു; വീട്ടുടമ അറസ്റ്റില്‍
പൊലീസ് വീടിന് മുകളിലേക്ക് കയറിയപ്പോൾ അരുൺ കഞ്ചാവ് ചെടികൾ നശിപ്പിക്കാൻ ശ്രമിച്ചിരുന്നു. സിവിൽ എൻജിനിയറിങ് യോഗ്യതയുള്ള അരുണ്‍ കഞ്ചാവ് വിൽപന നടത്തുന്നതായി നേരത്തെ പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇയാളെ കഞ്ചാവ് ഉപയോഗിക്കുന്നതിനിടയിൽ പൊലീസ് പിടികൂടിയിട്ടുമുണ്ട്. പോത്തുകല്ല് സ്പെഷൽ വില്ലേജ് ഓഫിസർ കെ.വി ശ്രീനിവാസന്‍റെ സാന്നിധ്യത്തിലാന്ന് കഞ്ചാവ് ചെടികൾ പരിശോധിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.