മലപ്പുറം:കാറിൽ വിൽപ്പനക്കായി കൊണ്ടുവന്ന 22 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ മലപ്പുറം പൊലീസിന്‍റെ പിടിയിൽ. കരുവാരകുണ്ട്, കുരിശ് സ്വദേശികളായ കുറുക്കൻ റഷാദ്, പടിപ്പുര വീട്ടിൽ ഫാസിൽ എന്നിവരെയാണ് മലപ്പുറം കടുങ്ങൂത്ത് വെച്ച് അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സംഘം പിടിയിലായത്. മലപ്പുറം ഡിവൈഎസ്‌പി പ്രദീപിന്‍റെ നിർദേശനുസരണം ഇൻസ്‌പെക്ടർ ജോബി തോമസിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
22 കിലോഗ്രാം കഞ്ചാവുമായി മലപ്പുറത്ത് രണ്ട് പേര്‍ പിടിയില്‍ - മലപ്പുറത്ത് കഞ്ചാവ് പിടികൂടി
കുരിശ് സ്വദേശികളായ കുറുക്കൻ റഷാദ്, പടിപ്പുര വീട്ടിൽ ഫാസിൽ എന്നിവരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.
22 കിലോഗ്രാം കഞ്ചാവുമായി മലപ്പുറത്ത് രണ്ട് പേര്‍ പിടിയില്‍
also read: സച്ചിന്‍ ദേവുമായുള്ള വിവാഹ വാര്‍ത്തയ്ക്ക് പിന്നാലെ ആര്യ രാജേന്ദ്രനെതിരെ സൈബര്‍ ആക്രമണം
എസ്‌ഐമാരായ അമീറലി.വി, മുഹമ്മദ് അലി, ഗിരീഷ്.എം, എഎസ്‌ഐ സിയാദ് കോട്ട ,ആന്‍റണി, നർകോട്ടിക് ടീം അംഗങ്ങൾ ആയ ദിനേഷ് ഐകെ, മുഹമ്മദ് സലീം, പിആര്‍ ഷഹേഷ്, ജസീർ.കെ.കെ, ഹമീദലി, രജീഷ്.പി, ജാഫർ ഒ.കെ, ഉസ്മാൻ.എം എന്നിവര്‍ പങ്കെടുത്തു.