മലപ്പുറം: ജനം പോളിങ് ബൂത്തിലെത്തി വിധിയെഴുതാൻ ഒരു ദിവസം ബാക്കി നിൽക്കേ വോട്ടുറപ്പിക്കാനുളള അവസാനഘട്ട ഓട്ടത്തിലാണ് വണ്ടൂരിലെ സ്ഥാനാർഥികൾ. എംഎൽഎയും യുഡിഎഫ് സ്ഥാനാർഥിയുമായ അനിൽകുമാർ കരുവാരക്കുണ്ടിലും, ചോക്കാടും വണ്ടൂരിലും എൽഡിഎഫ് സ്ഥാനാർഥി പി മിഥുന വാണിയമ്പലത്തും ചെറുകോട്ടും കോളനികൾ കേന്ദ്രീകരിച്ച് വോട്ടഭ്യർഥിച്ചു.
ഒരു ദിവസം കൂടി ബാക്കി നിൽക്കേ വോട്ടുറപ്പിക്കാനുളള അവസാനഘട്ട ഓട്ടത്തിലാണ് വണ്ടൂരിലെ സ്ഥാനാർഥികൾ - കേരളത്തിലെ തെരഞ്ഞെടുപ്പ്
വിവാഹങ്ങളിലും കുടുംബയോഗങ്ങളിലും പങ്കെടുത്ത് വോട്ട് അഭ്യർഥിക്കുകയായിരുന്നു സ്ഥാനാർഥികൾ.
അവസാനത്തെ വോട്ടറെയും നേരില്‍ കാണാനുള്ള ഓട്ടത്തിൽ തന്നെയായിരുന്നു സ്ഥാനാർഥികൾ എ.പി അനിൽ കുമാർ വിട്ടു പോയവരേ നേരിട്ടു കണ്ടും നിരവധി വിവാഹങ്ങളിലും കുടുംബയോഗങ്ങളിലും പങ്കെടുത്തു.
എൽഡിഎഫ് സ്ഥാനാർഥി പി.മിഥുന പ്രാധാനമായും വണ്ടൂർ, വാണിയമ്പലം, ചെറുകോട്, എന്നിവടങ്ങളിലെ കോളനികളിലും , ചെറുകോട്ട് റോഡ് ഷോയിലും കുടുംബയോഗങ്ങളിലും പങ്കെടുത്തു. ബിജെപി സ്ഥാനാർഥി ഡോ. പി.സി.വിജയൻ ഞാറാഴ്ച്ച പോരൂർ, മമ്പാട്, വണ്ടൂർ പഞ്ചായത്തുകളിലെ വോട്ടർമാരെ കണ്ടു. ചുരുക്കത്തിൽ കനത്ത ചൂടിനേ വകവെയ്ക്കാതെ മുഴുവൻ സ്ഥാനാർഥികളും ഞാറാഴ്ച്ച വോട്ടർമാരേ കാണുന്ന തിരക്കിലായിരുന്നു.