മലപ്പുറം: സീറ്റ് വിഭജനത്തിൽ അപാകത ആരോപിച്ച് രാജിക്കൊരുങ്ങി ലീഗ് നേതാക്കൾ. ലീഗ് മലപ്പുറം സംസ്ഥാന പ്രസിഡന്‍റ് സി.പി. ബാവ ഹാജിയും, അഷറഫ് കോകുരുമാണ് പാർട്ടിയിൽ രാജി സന്നദ്ധത അറിയിച്ചത്. 48 വർഷത്തോളം കാലം പാർട്ടിയിൽ പ്രവർത്തിച്ചിട്ടും തന്നെ വേണ്ടപോലെ പരിഗണിച്ചില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.പി. ബാവ ഹാജി ആരോപിച്ചു.
സ്ഥാനാർഥി നിർണയം; മലപ്പുറം ലീഗിലും പൊട്ടിത്തെറി - മലപ്പുറം മുസ്ലീം ലീഗ് സ്ഥാനാർഥികൾ
സി.പി. ബാവ ഹാജിക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് എടപ്പാളിലെ മാണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ പ്രകടനവും നടന്നിരുന്നു
ശാരീരികമായും സാമ്പത്തികമായും താൻ പാർട്ടിയിൽ പ്രവർത്തിച്ച ആളാണ്. എന്നാൽ അതിനുള്ള പരിഗണന തനിക്ക് കിട്ടിയില്ല. ഇങ്ങോട്ട് സഹകരിക്കാത്ത പാർട്ടിയോട് എങ്ങനെ തിരിച്ചു സഹകരിക്കണമെന്നും അദ്ദേഹം ചോദിച്ചു. പാർട്ടി പ്രവർത്തകരിൽ വലിയ പ്രതിഷേധമുണ്ടെന്നും ബിജെപി ഒഴികെ ഏത് പാർട്ടിയിലേക്ക് പോകുന്നതിലും തെറ്റില്ലെന്നും ബാവ ഹാജി പറഞ്ഞു. ബാക്കി തീരുമാനങ്ങൾ നാളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടികയിൽ അപാകതയുണ്ടെന്ന് ആരോപിച്ച് മലപ്പുറത്ത് വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് അഷ്റഫ് കോകുരും പാർട്ടി വിടുമെന്ന സൂചനയുമായി എത്തിയിട്ടുണ്ട്. സി.പി. ബാവ ഹാജിക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് എടപ്പാളിലെ മാണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ പ്രകടനവും നടന്നു.