മലപ്പുറം; പ്രളയത്തില്‍ കേടുവന്ന വിലപ്പെട്ട രേഖകൾ ശരിയാക്കാൻ മലപ്പുറത്ത് ക്യാമ്പ് നടത്തി. തൃപ്പൂണിത്തുറ ഹില്‍ പാലസ് പൈതൃക പഠനത്തിന്‍റെ ആഭിമുഖ്യത്തില്‍ പുരാവസ്തു വകുപ്പിന്‍റെ സഹകരണത്തോടെ റീ എക്കോ തിരുന്നാവായയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രളയത്തില്‍ കേടുവന്ന രേഖകൾ ശരിയാക്കാൻ ക്യാമ്പ് - വിലപ്പെട്ട രേഖകൾ ശരിയാക്കി നൽകാൻ മലപ്പുറത്ത് ക്യാമ്പ്
തൃപ്പൂണിത്തുറ ഹില്‍ പാലസ് പൈതൃക പഠനത്തിന്‍റെ ആഭിമുഖ്യത്തില്‍ പുരാവസ്തു വകുപ്പിന്‍റെ സഹകരണത്തോടെ റീ എക്കോ തിരുന്നാവായയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
വിലപ്പെട്ട രേഖകൾ ശരിയാക്കി നൽകാൻ മലപ്പുറത്ത് ക്യാമ്പ്
ക്യാമ്പിൽ 20 പേർ ചളിപുരണ്ടതും മഷി പടർന്നതുമായ രേഖകൾ നൽകി. ഭൂമിസംബന്ധമായ രേഖകൾ, ധനവിനിമയത്തോത് രേഖകൾ, ബാങ്ക് രേഖകൾ, വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകളാണ് പ്രളയബാധിതർ സമർപ്പിച്ചത്. മൂന്ന് മാസത്തിനകം ശരിയാക്കിയ രേഖകളെല്ലാം ഉടമസ്ഥന് കൈപ്പറ്റാമെന്ന് പുരാവസ്തു വകുപ്പ് അധികൃതർ അറിയിച്ചു.
Last Updated : Aug 27, 2019, 10:59 PM IST
TAGGED:
malappuram