മലപ്പുറം:കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് വീട്ടുമുറ്റം സമരവേദിയാക്കി സെനറ്റംഗമായ കോളജ് അധ്യാപകൻ. തൃശൂർ കേരള വർമ കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകൻ കണ്ണൂർ കരിപ്പോൾ സ്വദേശി കെ.വി അരുൺ കരിപ്പാലാണ് സ്വവസതിയിലാണ് പ്രതിഷേധിച്ചത്. 3.30 മുതല്‍ 4.30 നിന്നുകൊണ്ടായിരുന്നു പ്രതിഷേധം. നിയമനത്തിൽ രാഷ്ട്രീയ വടംവലി നടക്കുന്നതായി സമരം ഓൺലൈനായി ഉദ്ഘാടനം ചെയ്ത വി.ടി ബെൽറാം എം.എൽ.എ ആരോപിച്ചു. സമരത്തിന് കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കള്‍ ഐക്യദാർഢ്യ മറിയിച്ചു.
കാലിക്കറ്റ് സർവകലാശാല വിസി നിയമനം വൈകുന്നതില്‍ പ്രതിഷേധം - കേരള വർമ്മ കോളജ്
തൃശൂർ കേരള വർമ്മ കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകൻ കണ്ണൂർ കരിപ്പോൾ സ്വദേശി കെ.വി അരുൺ കരിപ്പാലാണ് സ്വവസതിയിലാണ് പ്രതിഷേധിച്ചത്. 3.30 മുതല്‍ 4.30 നി
നിയമനം വൈകുന്നതിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെയും സർക്കാറിന്‍റെയും ഗവർണറുടെ ഓഫീസിന്‍റേയും ഗുരുതരമായ വീഴ്ചയാണെന്നും വി.ടി ബെൽറാം കുറ്റപ്പെടുത്തി. സമരത്തിന് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപ് പാണപ്പുഴ, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് എൻ.കെ കുഞ്ഞിരാമൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ് നേതാക്കളായ ടി.വി.രഞ്ജിത്ത്, അക്ഷയ് കരിപ്പാൽ, ശ്രീരാജ് കരിപ്പാൽ, കെ.കെ,സനൂപ്, ധനുരാജ് കരിപ്പാൽ, ശ്യാം കരിപ്പാൽ തുടങ്ങിയവർ പ്രസംഗിച്ചു. തൃശ്ശൂർ ജില്ലക്കാരനായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ സി പ്രമോദ്, അഡ്വ. മായാദാസ് തുടങ്ങിയവർ ഓൺ ലൈനായും സമരത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ചു.