കേരളം

kerala

ETV Bharat / state

കാലിക്കറ്റ് സര്‍വകലാശാലയില്‍ വിസി നിയമനം നടത്തണം: കെ.എസ്.യു - കെ.എസ്.യു

സര്‍വകലാശാലക്ക് മുന്നില്‍ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്‍റ് ടി.പി അസ്ദാഫിന്‍റെ നേതൃത്വത്തിലായിരുന്നും ഉപവാസം. സമരം കെ.എസ് ശബരീനാഥ് ഉദ്ഘാടനം ചെയ്തു.

KSU  VC appointments  Calicut University  കാലിക്കറ്റ് സര്‍വകലാശാല  വിസി  കെ.എസ്.യു  സി.പി.എം-ബി.ജെ.പി
കാലിക്കറ്റ് സര്‍വകലാശാലയില്‍ വിസി നിയമനം നടത്തണം: കെ.എസ്.യു

By

Published : Jun 27, 2020, 10:41 PM IST

മലപ്പുറം: സി.പി.എം-ബി.ജെ.പി രാഷ്ട്രീയ വടംവലി അവസാനിപ്പിച്ച് കാലിക്കറ്റ് സര്‍വകലാശാലയില്‍ വിസി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യുവിന്‍റെ നേതൃത്വത്തില്‍ ഏകദിന ഉപവാസം. സര്‍വകലാശാലക്ക് മുന്നില്‍ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്‍റ് ടി.പി അസ്ദാഫിന്‍റെ നേതൃത്വത്തിലായിരുന്നും ഉപവാസം. സമരം കെ.എസ് ശബരീനാഥ് ഉദ്ഘാടനം ചെയ്തു.

നിയമനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് കോണ്‍ഗ്രസ് നിലപാട് ശബരീനാഥ് വ്യക്തമാക്കി. കെ.പി.സി.സി സെക്രട്ടറി അബ്ദുല്‍ മജീദ്, എ.കെ അബ്ദുറഹിമാന്‍, ബ്ലോക്ക് മെമ്പര്‍ രാജേഷ് ചാക്യാടന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.നിഥീഷ് തുടങ്ങിയവര്‍ സമരത്തില്‍ സംസാരിച്ചു.

ABOUT THE AUTHOR

...view details