കേരളം

kerala

ETV Bharat / state

ഉത്തരക്കടലാസുകൾ കാണാതായ സംഭവം; ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു - calicut university

ആദ്യം ലോക്കല്‍ പൊലീസ് സംഭവം അന്വേഷിക്കട്ടെയെന്നും തുടർന്ന് ആവശ്യമെങ്കില്‍ മറ്റ് നടപടികളിലേക്ക് കടക്കാമെന്നും വൈസ് ചാന്‍സലര്‍

ഉത്തരക്കടലാസുകൾ കാണാതായ സംഭവം: ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു

By

Published : Oct 7, 2019, 4:55 PM IST

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ 17 ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിച്ചു. സമിതിയുടെ അന്വേഷണത്തിൽ ഒന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഉന്നത അന്വേഷണം വേണമെന്ന് പരീക്ഷാ കൺട്രോളർ ശുപാർശ ചെയ്‌തു. തേഞ്ഞിപ്പാലം പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ മാസം ആദ്യമാണ് യൂണിവേഴ്‌സിറ്റിയിൽ നിന്നും 17 ഉത്തരക്കടലാസുകൾ കാണാതായത്. വിഷയം സമഗ്രമായി അന്വേഷിക്കുന്നതിന് വേണ്ടി ജോയിന്‍റ് പരീക്ഷാ കൺട്രോളർ, ജോയിന്‍റ് രജിസ്ട്രാർ എന്നിവരുൾപ്പെട്ട രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഇവരുടെ അന്വേഷണത്തിൽ ഒന്നും കണ്ടെത്താനായില്ല. തുടർന്ന് വിഷയം ഉന്നത ഏജൻസി അന്വേഷിക്കണം എന്ന് കാണിച്ച് സമിതി വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകി. എന്നാൽ ആദ്യം ലോക്കൽ പൊലീസ് സംഭവം അന്വേഷിക്കട്ടെ എന്നും ആവശ്യമാണെങ്കിൽ മറ്റു മാർഗങ്ങൾ സ്വീകരിക്കാമെന്നുമാണ് വൈസ് ചാൻസലർ അറിയിച്ചിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. അതേസമയം രണ്ടംഗ സമിതിയുടെ അന്വേഷണ റിപ്പോർട്ട് സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ച ചെയ്യുമെന്ന് വി.സി പറഞ്ഞു. യോഗ തീരുമാന ശേഷം മറ്റു നടപടികളിലേക്ക് കിടക്കുമെന്നും വി.സി വ്യക്തമാക്കി.

ABOUT THE AUTHOR

...view details