കേരളം

kerala

ETV Bharat / state

കാലിക്കറ്റ് സര്‍വകലാശാലയില്‍ അനധികൃത നിയമനമെന്ന് ആരോപണം - ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാർ

സര്‍വ്വകലാശാലയുടെ എഡ്യൂക്കേഷന്‍ വിഭാഗത്തിലേക്ക് നടന്ന അഭിമുഖത്തിൽ ഒന്നാം റാങ്ക് മുന്‍ എസ്എഫ്ഐ നേതാവും ഇപ്പോള്‍ ഡി.വൈ.എഫ്.ഐ മങ്കട ഏരിയ സെക്രട്ടറിയുമായ അബ്ദുല്ല കെ. നവാസിന്‍റെ ഭാര്യ റീഷ കാരളിക്കാണ്. എന്‍ എം ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹാല ഷംസീറിനാണ് രണ്ടാം റാങ്ക് . സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി എംഎസ്‌എഫ്.

Calicut University  calicut university alleged appointments  കാലിക്കറ്റ് സര്‍വ്വകലാശാല  ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാർ  എന്‍ എം ഷംസീര്‍ എംഎല്‍എ
കാലിക്കറ്റ് സര്‍വ്വകലാശാല; ഒഴിവുകളിലേക്ക് ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാരെ നിയമിക്കുന്നു എന്നാരോപണം

By

Published : Jan 26, 2021, 1:43 AM IST

Updated : Jan 26, 2021, 6:42 AM IST

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ അസിസ്റ്റന്‍റ് പ്രൊഫസറുടെ ഒഴിവുകളിലേക്ക് ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാരെ അനധികൃതമായി നിയമിക്കുന്നതായി ആരോപണം. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി എംഎസ്‌എഫ്. കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സർവകലാശാലയിൽ നടന്ന അഭിമുഖത്തിൽ ഒന്നാം റാങ്ക് മുന്‍ എസ്എഫ്ഐ നേതാവും ഇപ്പോള്‍ ഡി.വൈ.എഫ്.ഐ മങ്കട ഏരിയ സെക്രട്ടറിയുമായ അബ്ദുല്ല കെ. നവാസിന്‍റെ ഭാര്യ റീഷ കാരളിക്കാണ്. എന്‍ എം ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹാല ഷംസീറിനാണ് രണ്ടാം റാങ്ക്. രണ്ട് ഒഴിവുകളാണ് ഈ വകുപ്പില്‍ ഉള്ളത്. ഒന്നാമത്തെ റാങ്ക് മെരിറ്റിലും രണ്ടാമത്തെ റാങ്ക് മുസ്ലിം സംവരണാടിസ്ഥാനത്തിലുമാണ്.

എഴുപതോളം അപേക്ഷകരില്‍ നിന്ന് 40 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി 38 പേരെ അഭിമുഖത്തിന് വിളിച്ചതില്‍ നിന്ന് ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭാര്യമാരെ കൃത്യമായി കണ്ടെത്തി നിയമിക്കുകയായിരുന്നു എന്നാണ് ആരോപണം. ഉയര്‍ന്ന അക്കാദമികയോഗ്യതകളും ഗവേഷണ പ്രസിദ്ധീകരണങ്ങളും സര്‍വകലാശാലകളിലും കോളജുകളിലും അധ്യാപന പരിചയവുമുള്ള മറ്റ് അപേക്ഷകര്‍ക്ക് കുറഞ്ഞ മാര്‍ക്കുകള്‍ നല്‍കി അവരെ റാങ്ക് പട്ടികയില്‍ നിന്നും ഒഴിവാക്കിയാണ് നേതാക്കന്മാരുടെ ഭാര്യമാരുടെ നിയമനം ഉറപ്പിച്ചത്. ഇന്‍ര്‍വ്യൂ ബോര്‍ഡില്‍ വേണ്ടപ്പെട്ടവരെ കയറ്റിയാണ് നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി ഉറപ്പാക്കിയത്.

ഷംസീറിന്‍റെ ഭാര്യയുടെ ഗവേഷണ പ്രബന്ധത്തിന്‍റെ മേല്‍നോട്ടം വഹിച്ച കാലിക്കറ്റ് സർവകലാശാല മുന്‍ അധ്യാപകൻ ഡോ. പി.കേളുവിനെ മനപ്പൂർവമാണ് ഇന്‍ര്‍വ്യൂ ബോർഡിൽ ഉള്‍പ്പെടുത്തിയതെന്ന് ആരോപണമുണ്ട്. യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ വകുപ്പ് മേധാവി തന്നെ ബോര്‍ഡിലുള്ളപ്പോള്‍ വിരമിച്ച അധ്യാപകനെ വിഷയ വിദഗ്‌ദന്‍ എന്ന നിലയിലാണ് ഉള്‍പ്പെടുത്തിയത്.

Last Updated : Jan 26, 2021, 6:42 AM IST

ABOUT THE AUTHOR

...view details