കേരളം

kerala

ETV Bharat / state

കോഴിക്കോട് വിമാനാപകടത്തില്‍ മരണം 18 ആയി - air india plane crash

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായെന്ന് ജില്ലാ കലക്ടര്‍. നിരവധി പേരുടെ നില ഗുരുതരമാണെന്നതിനാല്‍ മരണ സംഖ്യ ഉയരാനും സാധ്യത.

കോഴിക്കോട് വിമാനാപകടത്തില്‍ മരണം 17 ആയി കോഴിക്കോട് വിമാനാപകടം കോഴിക്കോട് വിമാനാപകടം വാര്‍ത്ത calicut plane crash calicut plane crash death toll rises plane crash air india plane crash calicut plane crash news
കോഴിക്കോട് വിമാനാപകടത്തില്‍ മരണം 17 ആയി

By

Published : Aug 8, 2020, 1:31 AM IST

Updated : Aug 8, 2020, 3:54 AM IST

മലപ്പുറം: കോഴിക്കോട് വിമാനാപകടത്തില്‍ മരണം 18 ആയി. പൈലറ്റും സഹ പൈലറ്റുമടക്കമുള്ളവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് 123 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. മിക്ക യാത്രക്കാര്‍ക്കും സാരമായ പരിക്കുണ്ട്. കോഴിക്കോട് ജില്ലയിലെ 7 ആശുപത്രികളിലായി 110 പേരെ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ 11 പേര്‍ മരിച്ചു. മലപ്പുറത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ച 80 പേരില്‍ 6 പേരും മരിച്ചു. നിരവധി പേരുടെ നില ഗുരുതരമാണെന്നതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. 174 മുതിര്‍ന്നവരും 10 കുട്ടികളുമടക്കം ആകെ184 പേരായിരുന്നു യാത്രക്കാര്‍. 6 ജീവനക്കാരടക്കം ആകെ 190 പേര്‍ വിമാനത്തിലുണ്ടായിരുന്നു.

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി മലപ്പുറം ജില്ലാ കലക്ടര്‍ എ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. വിമാനത്തിന്‍റെ വാല്‍ ഭാഗത്ത് കുടുങ്ങിയ 2 പേരെയാണ് അവസാനം രക്ഷപ്പെടുത്തിയത്. ഇന്ധനത്തിന് തീപിടിക്കാനുള്ള സാധ്യതയുള്ളതിനാല്‍ യന്ത്രങ്ങളുപയോഗിക്കാനുള്ള പരിമിതിയാണ് ഇവരെ പുറത്തെത്തിക്കാന്‍ വൈകിയതിന് കാരണം.

കോഴിക്കോട് വിമാനാപകടത്തില്‍ മരണം 17 ആയി

നൂറിലധികം ആംബുലന്‍സുകളും വിവിധ ജില്ലകളിലെ ഫയര്‍ഫോഴ്സ് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. എന്‍ഡിആര്‍ഫ്, ഫയര്‍ഫോഴ്സ്, പൊലീസ് തുടങ്ങിയ സര്‍ക്കാര്‍ വിഭാഗങ്ങളും മികച്ച ഏകോപനത്തോടെ പ്രവര്‍ത്തിച്ചു. ഒന്നര മണിക്കൂറിനുള്ളില്‍ എല്ലാവരെയും ആശുപത്രിയിലെത്തിക്കാനായെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. യാത്രക്കാരുടെ ലഗേജുകള്‍ വിമാനത്താവള അധികൃതര്‍ സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കനത്ത മഴയെ തുടർന്നാണ് കരിപ്പൂർ വിമാനത്താവളത്തില്‍ വിമാനം ലാൻഡിങ്ങിനിടെ റൺവേയില്‍ നിന്ന് തെന്നിമാറി തകർന്നത്. ദുബായില്‍ നിന്നുള്ള എയർ ഇന്ത്യ IX 1344 എക്‌സ്പ്രസ് വിമാനമാണ് ലാൻഡിങ്ങിനിടെ തെന്നി മാറിയത്. ലാൻഡ് ചെയ്ത വിമാനം 30 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. കൊണ്ടോട്ടി- കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്‍റെ ഭാഗത്തേക്കാണ് വിമാനം തകർന്ന് വീണ് രണ്ടായി പിളർന്നത്. വിമാനത്തില്‍ നിന്നും പുക ഉയർന്നെങ്കിലും തീപിടിത്തം ഉണ്ടാകാതിരുന്നത് വൻ അപകടം ഒഴിവാക്കി.

എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറിയതിനെത്തുsര്‍ന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 0483 2719493, 2719321, 2719318, 2713020, 8330052468 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

എയര്‍ ഇന്ത്യ എക്സ്പ്രസ് അപകടം. യുഎഇ ഹെല്‍പ്പ് ലൈന്‍ നമ്പര്‍

ദുബൈയില്‍ നിന്നും പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരുടെ യുഎഇയിലുള്ള ബന്ധുക്കള്‍ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 056 5463903, 054 3090572, 054 3090572, 054 3090575 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

Last Updated : Aug 8, 2020, 3:54 AM IST

ABOUT THE AUTHOR

...view details