മലപ്പുറം:കൊവിഡ് 19 ഭീതിയിൽ ജനങ്ങൾ നാട്ടിലിറങ്ങാൻ മടി കാണിക്കുന്നതോടെ ദുരിതത്തിലാവുകയാണ് ബസ് തൊഴിലാളികൾ. കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും വിരലിലെണ്ണാവുന്ന യാത്രക്കാർ മാത്രമാണുള്ളത്. െകാവിഡ് 19 പടർന്ന് പിടിക്കുന്ന വാർത്ത പരന്നതോടെ പൊതു ഗതാഗത മാർഗമായ ബസുകളെ ആശ്രയിക്കാൻ പലരും മടിക്കുകയാണെന്നും സർവീസുകൾ നഷ്‌ടത്തിലാണെന്നും ബസ് തൊഴിലാളികൾ പറയുന്നു.
കൊവിഡ് 19; ദുരിതത്തിലായി ബസ് ജീവനക്കാർ
ദീർഘ ദൂര യാത്രക്കാർ പോലും സ്വകാര്യ വാഹനമാണ് ഉപയോഗിക്കുന്നതെന്നും നഷ്ടം സഹിച്ചാണ് ജീവനക്കാർ ഇപ്പോൾ പണിയെടുക്കുന്നതെന്നും ബസ് തൊഴിലാളികൾ പറയുന്നു.
കൊറോണ ഭീതിയിൽ ബസ് ജീവനക്കാർ ദുരിതത്തിൽ
ചില ബസുകൾ ഓരോ ട്രിപ്പ് കഴിയുമ്പോഴും ശുചീകരണം നടത്തുന്നുണ്ടങ്കിലും യാത്രക്കാർ ഭയപ്പാടിലാണ്. ദീർഘ ദൂര യാത്രക്കാർ പോലും സ്വകാര്യ വാഹനമാണ് ഉപയോഗിക്കുന്നതെന്നും നഷ്ടം സഹിച്ചാണ് ജീവനക്കാർ ഇപ്പോൾ പണിയെടുക്കുന്നതെന്നും ബസ് തൊഴിലാളികൾ പറയുന്നു.