മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ബസ് ജീവനക്കാരൻ അറസ്റ്റിൽ. പൊന്മള സ്വദേശി ഷമീമിനെയാണ് (28) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബസ് ജീവനക്കാരൻ അറസ്റ്റിൽ - Bus employee arrested for rape
പൊന്മള സ്വദേശി ഷമീമിനെയാണ് (28) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബസ് ജീവനക്കാരൻ അറസ്റ്റിൽ
ആറ് മാസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. അങ്ങാടിപ്പുറത്ത് നിന്നും ബൈക്കിൽ കയറ്റി കൊണ്ടു പോയ പെൺകുട്ടിയെ മലപ്പുറം ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. മലപ്പുറം, പാലക്കാട് ജില്ലകളിൽ ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം ടൗണിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.