മലപ്പുറം: ചാലിയാർ പുഴ ഗതി മാറി ഒഴുകിയ ശാന്തിഗ്രാമം പ്രദേശങ്ങളിൽ വിദ്യാർഥികളുടെ സഹകരണത്തോടെ ബണ്ട് നിർമാണം. പോത്തുകൽ ഞെട്ടിക്കുളം ജവഹർ ഭാരതി ടി.ടി.ഐ സ്‌കൂളിലെ 200 വിദ്യാർഥികളാണ് ബണ്ട് നിർമാണം ആരംഭിച്ചത്. വെള്ളിയാഴ്‌ച രാവിലെ 10 മണിയോടെ അമ്പിട്ടാൻ പൊട്ടിയിലെ താൽകാലിക പാലം താണ്ടിയാണ് വിദ്യാർഥികൾ എത്തിയത്. തുടർന്ന് കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമായി ബണ്ട് നിർമാണം ആരംഭിച്ചു.
ശാന്തിഗ്രാമത്തിൽ വിദ്യാർഥികളുടെ സഹകരണത്തോടെ ബണ്ട് നിർമാണം - ചാലിയാർ പുഴ
പോത്തുകൽ പഞ്ചായത്തിൽ ഓഗസ്റ്റ് എട്ടിന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ചാലിയാർ പുഴ ഗതി മാറി ഒഴുകുകയും പ്രദേശത്തെ പല വീടുകളിലും വെള്ളം കയറുകയും ചെയ്‌തിരുന്നു
ശാന്തിഗ്രാമം
പോത്തുകൽ പഞ്ചായത്തിൽ ഓഗസ്റ്റ് എട്ടിന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ചാലിയാർ പുഴ ഗതി മാറി ഒഴുകിയിരുന്നു. ഇതോടെ പ്രദേശത്തെ മിക്കവീടുകളിലും വെള്ളം കയറി. പ്രളയ ശേഷവും ചാലിയാർ പുഴയും കാരാടൻ പുഴയും ഒന്നായാണ് ഒഴുകുന്നത്.
Last Updated : Dec 7, 2019, 5:14 AM IST