മലപ്പുറം: ക്വാറന്‍റൈന്‍ ചുമതലയുണ്ടായിരുന്ന ജീവനക്കാരന്‍ കൊവിഡ് 19 പോസിറ്റീവായതോടെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഓഫീസും കെട്ടിട സമുച്ചയത്തിലെ പത്തോളം സർക്കാർ ഓഫീസുകളും അടച്ചു. വെള്ളിയാഴ്ച്ചയാണ് ഓഫീസ് അടച്ചത്. ജീവനക്കാരോട് പരിശോധനക്ക് ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ മുഴുവൻ ജീവനക്കാരോടും ക്വാറന്‍റൈനില്‍ പോകാനും മറ്റു ഓഫീസുകളിലെ ജീവനക്കാരോട് പരിശോധനക്ക് ഹാജരാകാനുമാണ് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം അടച്ചു - ആരോഗ്യ വകുപ്പ്
വെള്ളിയാഴ്ച്ചയാണ് ഓഫീസ് അടച്ചത്. ജീവനക്കാരോട് പരിശോധനക്ക് ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്.
വേങ്ങര പറപ്പൂർ റോഡിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിനോട് ചേർന്ന് മാളിയേക്കൽ അബ്ദുള്ള ഹാജി സ്മാരക ഓഫിസ് സമുച്ചത്തിലാണ് ബ്ലോക്ക് ഓഫിസടക്കം വിവിധ സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്നത്. താലൂക്ക് വ്യവസായ കേന്ദ്രം, കൃഷി ഡയറക്ടറുടെ കാര്യാലയം, പട്ടികജാതി വികസന ഓഫിസ്, ക്ഷീര വികസന ഓഫിസ്, സാക്ഷരതാ മിഷൻ തുടർ പഠന കേന്ദ്ര ഓഫിസ്, സായംപ്രഭ പകൽ വീട്, അസിസ്റ്റന്‍റ് എഞ്ചിനിയറുടെ കാര്യാലയം, എൻ.ആർ.ജിസ് ഓഫീസ്, പഞ്ചായത്ത് മൃഗാശുപത്രി എന്നിവയും ഇവിടെയാണ് പ്രവർത്തിക്കുന്നത്. എല്ലാ ഓഫീസുകളിലുമായി 100 ഓളം ജീവനക്കാരുമുണ്ട്. ഇതിൽ ബ്ലോക്ക് പഞ്ചായത്തിലെ 18 ജീവനക്കാരോട് ക്വാറന്‍റൈനില്‍ പ്രവേശിക്കാൻ നിർദ്ദേശം നൽകി.