മലപ്പുറം: മലപ്പുറത്ത് ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കെട്ടിടങ്ങളുടെ വില നിര്‍ണയ പുനപരിശോധന തുടങ്ങി. 16 ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി പൊളിച്ചുനീക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെ അന്തിമ വില നിര്‍ണയത്തിനായുളള പുനപരിശോധനയാണ് റവന്യൂ, പൊതുമരാമത്ത്, സര്‍വ്വെ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ നടത്തുന്നത്.
ദേശീയപാത വികസനം; കെട്ടിടങ്ങളുടെ വില നിര്‍ണയ പുനപരിശോധന ആരംഭിച്ചു - ദേശീയപാത
കണ്‍സല്‍ട്ടന്‍സി കമ്പനിയായ അമോദ് തയ്യാറാക്കിയ സ്‌കെച്ച് ഉപയോഗിച്ചാണ് പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങളുടെ വില നിര്‍ണയിക്കുന്നത്
കണ്‍സല്‍ട്ടന്‍സി കമ്പനിയായ അമോദ് തയ്യാറാക്കിയ സ്‌കെച്ച് ഉപയോഗിച്ചാണ് പൊളിച്ചുനീക്കേണ്ട കെട്ടിടങ്ങളുടെ വില നിര്‍ണയിക്കുന്നത്. തേഞ്ഞിപ്പാലം വില്ലേജില്‍ ഇത്തരത്തിലുള്ള 44 ഓളം കെട്ടിടങ്ങളുണ്ട്. തേഞ്ഞിപ്പാലം വില്ലേജില്‍ ചേളാരിയില്‍ നിന്നാണ് പരിശോധന തുടങ്ങിയിരിക്കുന്നത്. ഇത് ജൂലൈ 16 ന് അവസാനിക്കും.
ഡെപ്യൂട്ടി കലക്ടര്‍ ജെ അരുണ്‍, ഭൂമി ഏറ്റെടുക്കല്‍ വിഭാഗം സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെപി മിനി എന്നിവരുടെ നേത്യത്വത്തിലാണ് പരിശോധന. വേങ്ങരയില്‍ ജൂലൈ 15 ന് പുനപരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദേശീയപാത വികസന നടപടികളുടെ രണ്ടാം ഘട്ടം ജൂലൈ ഒന്നിന് വെന്നിയൂരില്‍ നിന്നാണ് ആരംഭിച്ചത്.