കേരളം

kerala

ETV Bharat / state

ചെറുതായിരുന്നില്ല ഫഹദ്ഷായുടെ ആഗ്രഹം, സാധ്യമായപ്പോൾ സന്തോഷം - പുത്തനത്താണി വാര്‍ത്ത

പ്രായവും സാമ്പത്തികവും തടസമായി നിന്നപ്പോഴാണ് ആക്രി കടയില്‍ നിന്ന് ബൈക്ക് അവശിഷ്ടങ്ങള്‍ വാങ്ങി നിര്‍മാണം തുടങ്ങിയത്. ബൈക്ക് ഓടിത്തുടങ്ങാന്‍ മൂന്നാഴ്ച എടുത്തെങ്കിലും പരീക്ഷണം വിജയം കണ്ടതിന്‍റെ സന്തോഷത്തിലാണ് മിടുക്കന്‍.

build two-wheeler  Fahadh Shah  Fahadh Shah malappuram  ഫഹദ് ഷാ  ഇരുചക്രവാഹനം നിമിച്ച് ഫഹദ് ഷാ  പുത്തനത്താണി വാര്‍ത്ത  അതിരുമട
സൈക്കിളിന്‍റെയും ബൈക്കിന്‍റെയും പാട്‌സുകള്‍ ഉപയോഗിച്ച് ഇരുചക്രവാഹനം നിമിച്ച് ഫഹദ് ഷാ

By

Published : Sep 26, 2021, 12:33 PM IST

Updated : Sep 26, 2021, 12:56 PM IST

മലപ്പുറം: സൈക്കിളിന്‍റെയും ബൈക്കിന്‍റെയും പാർട്‌സുകള്‍ ഉപയോഗിച്ച് ഇരുചക്രവാഹനം നിർമിച്ച് പ്ലസ്‌ടു വിദ്യാര്‍ഥി. പുത്തനത്താണി അതിരുമട മയ്യേരി സൈതാലി കുട്ടിയുടെ മകന്‍ ഫഹദ്ഷായാണ് ബൈക്ക് നിര്‍മിച്ച് താരമായത്. മൂന്നാഴ്ച കൊണ്ടാണ് ബൈക്കിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സ്വന്തമായി ബൈക്ക് വാങ്ങണം എന്ന ആഗ്രഹമാണ് ഫഹദ്ഷായെ ബൈക്ക് നിര്‍മാണത്തിലേക്ക് എത്തിച്ചത്.

കൂടുതല്‍ വായനക്ക്: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി

പ്രായവും സാമ്പത്തികവും തടസമായി നിന്നപ്പോഴാണ് ആക്രി കടയില്‍ നിന്ന് ബൈക്ക് അവശിഷ്ടങ്ങള്‍ വാങ്ങി നിര്‍മാണം തുടങ്ങിയത്. ബൈക്ക് ഓടിത്തുടങ്ങാന്‍ മൂന്നാഴ്ച എടുത്തെങ്കിലും പരീക്ഷണം വിജയം കണ്ടതിന്‍റെ സന്തോഷത്തിലാണ് മിടുക്കന്‍.

ചെറുതായിരുന്നില്ല ഫഹദ്ഷായുടെ ആഗ്രഹം, സാധ്യമായപ്പോൾ സന്തോഷം

എത്ര ദൂരം വേണമെങ്കിലും വാഹനം ഓടുമെങ്കിലും എഞ്ചിന്‍ ക്ഷമത കൂടുതലായതിനാല്‍ നിരത്തിലിറക്കാന്‍ കഴിയില്ല. വിവരമറിഞ്ഞ എം.എല്‍.എ അടക്കമുള്ളവര്‍ ഫഹദ്ഷാക്ക് അഭിനന്ദനവുമായി എത്തി. ഇനി ഇലക്ട്രിക്ക് സ്കൂട്ടര്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഈ കൊച്ചുമിടുക്കന്‍.

Last Updated : Sep 26, 2021, 12:56 PM IST

ABOUT THE AUTHOR

...view details