മലപ്പുറം: അരീക്കോട് ചാലിയാർ തീരദേശ പാതക്ക് ബജറ്റിൽ അംഗീകാരം ലഭിച്ച സന്തോഷത്തിലാണ് അരീക്കോട് മേഖല റോഡ് സുരക്ഷ സമിതി. അരീക്കോട് പാലത്തിൽ നിന്ന് മൂർക്കനാട് പാലം വരെ ചാലിയാർ തീരത്തെ റവന്യൂ ഭൂമി ഉപയോഗപ്പെടുത്തി രണ്ടര കിലോമീറ്റർ നീളത്തിലാണ് പാതയുടെ നിർമാണ പദ്ധതി. 2020 - 21 ബജറ്റിൽ ഇതിനായി അഞ്ച് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 2015ൽ ആണ് ആദ്യം തീരദേശ പാതക്കായി ആവശ്യം ഉന്നയിക്കുന്നത്. ചാലിയാർ പാലത്തിന്‍റെ ഇടതുഭാഗത്ത് പുഴയുടെ തീരദേശ ഭൂമി ഉപയോഗപ്പെടുത്തി എലിവേറ്റഡ് പാത മൈത്രപാലം വരെ നിർമിച്ചാൽ രണ്ടര കിലോമീറ്റർ ദൂരം വരും. പരിസ്ഥിതിക്ക് തടസമാവാത്ത രീതിയിൽ എലിവേറ്റഡ് പാതയൊരുക്കിയാൽ ടൂറിസത്തിനും പ്രയോജനപ്പെടുകയും ചെയ്യും.
അരീക്കോട് ചാലിയാർ തീരദേശ പാതക്ക് ബജറ്റിൽ അംഗീകാരം - കേരള വാർത്ത
അരീക്കോട് പാലത്തിൽ നിന്ന് മൂർക്കനാട് പാലം വരെ ചാലിയാർ തീരത്തെ റവന്യൂ ഭൂമി ഉപയോഗപ്പെടുത്തി രണ്ടര കിലോമീറ്റർ നീളത്തിലാണ് പാതയുടെ നിർമാണ പദ്ധതി
അരീക്കോട് ചാലിയാർ തീരദേശ പാതക്ക് ബജറ്റിൽ അംഗീകാരം
അരീക്കോട് ചാലിയാർ തീരദേശ പാതക്ക് ബജറ്റിൽ അംഗീകാരം
പാത യാഥാർഥ്യമാകുന്നതോടെ അരീക്കോടിലെ ഗതാഗത തിരക്കും കുറയും .അരീക്കോട് മേഖല റോഡ് സുരക്ഷാ സമിതി ചെയർമാൻ കൃഷ്ണൻ എരഞ്ഞിക്കൽ. കൺവീനർ കെ.എം സലീം പത്തനാപുരം ,കെ സി റഹീം, സമദ് കുനിയിൽ, യു.സമീർ തെരട്ടമ്മൽ എന്നിവരാണ് സമിതിക്ക് നേതൃത്വം നൽകുന്നത്.