കേരളം

kerala

ETV Bharat / state

തോര്‍ത്ത് നല്‍കാന്‍ വൈകിയെന്നാരോപിച്ച് ഭര്‍ത്താവ് ബെല്‍റ്റുകൊണ്ട് അടിച്ചു ; ഭാര്യയുടെ കണ്ണിന്‍റെ കാഴ്‌ച നഷ്‌ടപ്പെട്ടു - ഭാര്യക്ക് ഭര്‍ത്താവിന്‍റെ മര്‍ദനം

ജൂലൈ 15നാണ് ഫിറോസ് ഖാന്‍ നാഫിയയെ മര്‍ദിച്ചത്. മുമ്പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നാഫിയ

brutally beaten of husband wife lost eye  ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദനം  ഭാര്യക്ക് ഭര്‍ത്താവിന്‍റെ മര്‍ദനം  ഭാര്യക്ക് ഭര്‍ത്താവിന്‍റെ മര്‍ദനം  husband beaten wife with belt
പരാതിക്കാരിയായ നാഫിയ

By

Published : Aug 3, 2022, 9:11 PM IST

മലപ്പുറം : വാഴയൂരില്‍ ഭര്‍ത്താവിന്‍റെ ക്രൂര മര്‍ദനത്തില്‍ യുവതിക്ക് കാഴ്‌ച നഷ്‌ടപ്പെട്ടു. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. കൊണ്ടോട്ടി സ്വദേശി നാഫിയക്കാണ് ഗുരുതരമായി പരിക്കേറ്റ് കാഴ്‌ച നഷ്ടമായത്. വാഴയൂര്‍ സ്വദേശി കൈതൊടി ഫിറോസ് ഖാനാണ് പിടിയിലായത്.

ജൂണ്‍ 15നാണ് കേസിനാസ്‌പദമായ സംഭവം. കുളിമുറിയില്‍ പോയ ഭര്‍ത്താവ് തോര്‍ത്ത് ആവശ്യപ്പെട്ടു. എന്നാല്‍ നാഫിയ തോര്‍ത്ത് എത്തിക്കാന്‍ വൈകിയെന്നാരോപിച്ച് ഭര്‍ത്താവ് ബെല്‍റ്റ് കൊണ്ട് അടിച്ചതോടെ കണ്ണില്‍ കൊള്ളുകയായിരുന്നു. അടിയേറ്റ ഉടന്‍ തന്നെ കുഴഞ്ഞ് വീണ നാഫിയയെ ഭര്‍ത്താവും ഭര്‍തൃ മാതാവും ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഭര്‍ത്താവിന്‍റെ മര്‍ദനത്തില്‍ ഭാര്യക്ക് കാഴ്‌ച നഷ്‌ടപ്പെട്ടു

തുടര്‍ന്ന് നടത്തിയ ചികിത്സയിലാണ് കണ്ണിന്‍റെ കാഴ്‌ച നഷ്‌ടപ്പെട്ട കാര്യം ഡോക്‌ടര്‍മാര്‍ അറിയിച്ചത്. 2011ലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ വിവാഹ ശേഷം സ്വര്‍ണവും പണവും ആവശ്യപ്പെട്ട് ഫിറോസ് ഭാര്യയെ നിരന്തരം പീഡിപ്പിച്ചിരുന്നു.

also read:ദമ്പതികള്‍ തമ്മില്‍ വെട്ടി പരിക്കേല്‍പിച്ചു, തടയാനെത്തിയ ആളെയും ആക്രമിച്ചു

നിസാര കാര്യങ്ങള്‍ക്ക് പോലും തന്നെ ക്രൂരമായി മര്‍ദിച്ചിരുന്നെന്ന് നാഫിയ പറഞ്ഞു. ഗാര്‍ഹിക പീഡനം, മര്‍ദനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ വാഴക്കാട് പൊലീസ് കേസെടുത്തത്.

ABOUT THE AUTHOR

...view details