മലപ്പുറം: എക്സൈസ് ഇന്‍റലിജൻസ് വിഭാഗം നടത്തിയ പരിശോധനയില്‍ എം.ടി.എം.എയും ബ്രൗൺ ഷുഗറും കഞ്ചാവും പിടിച്ചെടുത്തു. കൊണ്ടോട്ടി ഒഴുകൂർ സ്വദേശി കച്ചേരിക്കൽ വീട്ടിൽ പി.കെ ഷഫീഖാണ് പിടിയിലായത്. വില്പനയ്ക്കായി ചെറു പൊതികളിലാക്കുന്നതിനിടെ വീട്ടിൽ നിന്നാണ് 50 ഗ്രാം ബ്രൗൺ ഷുഗറും 13.270 ഗ്രാം എം.ഡി.എം.എയും ഒന്നര കിലോയോളം കഞ്ചാവും പിടികൂടിയത്.
കൊണ്ടോട്ടിയില്‍ ബ്രൗൺ ഷുഗറും കഞ്ചാവുമായി യുവാവ് പിടിയില്‍ - മയക്കുമരുന്ന് വേട്ട
വില്പനയ്ക്കായി ചെറു പൊതികളിലാക്കുന്നതിനിടെ വീട്ടിൽ നിന്നാണ് 50 ഗ്രാം ബ്രൗൺ ഷുഗറും 13.270 ഗ്രാം എം.ഡി.എം.എയും ഒന്നര കിലോയോളം കഞ്ചാവും പിടികൂടിയത്.
![കൊണ്ടോട്ടിയില്‍ ബ്രൗൺ ഷുഗറും കഞ്ചാവുമായി യുവാവ് പിടിയില്‍ Brown Sugar hunt at malappuram കൊണ്ടോട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട മയക്കുമരുന്ന് വേട്ട Brown Sugar hunt](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5619047-1073-5619047-1578329679815.jpg)
കൊണ്ടോട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട
പുതുവർഷ ആഘോഷങ്ങൾക്കായി പാർട്ടിഡ്രഗ് എന്നറിയപ്പെടുന്ന എം.ഡി.എം.എ വ്യാപകമായി വിറ്റഴിച്ചതായി ഇയാൾ മൊഴി നൽകി. ബാംഗ്ലൂർ കലാസിപാളയത്ത് നിന്നാണ് ഇയാൾ മയക്കുമരുന്ന് വാങ്ങുന്നത്. അരീക്കോട് മൈത്ര പാലത്തിൽ നിന്ന് എം.ഡി.എം.എയുമായി കാവനൂർ സ്വദേശി ആദിൽ റഹ്മാൻ പിടിയിലായതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ഷഫീഖിന്‍റെ അറസ്റ്റിലെത്തിച്ചത്. മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എക്സൈസ് ഇൻസ്പെക്ടർ ഇ.ജിനീഷ് അറിയിച്ചു.